ധർമടത്ത് ഗതാഗത നിയന്ത്രണം
ധർമടം ∙ പഞ്ചായത്തിലെ ഒഴയിൽ ഭാഗം – വേളാണ്ടിവീട് – കിണരുകണ്ടി – അണ്ടല്ലൂർക്കാവ് റോഡ്, ബ്രണ്ണൻ കോളജ് മെൻസ് ഹോസ്റ്റൽ – കോളനി – അണ്ടല്ലൂർക്കാവ് റോഡ്, കണ്ണൂർ യൂണിവേഴ്സിറ്റി – കോളാട് പാലം – താഴേക്കാവ് റോഡുകളിൽ ഡിസംബർ 13 വരെ ഗതാഗതം പൂർണമായി നിരോധിക്കുമെന്ന് തലശ്ശേരി മരാമത്ത് (നിരത്തുകൾ ഉപവിഭാഗം) അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
എൻ.ഉണ്ണിക്കൃഷ്ണൻ പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു
മയ്യിൽ ∙ തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സാമൂഹിക പ്രവർത്തകൻ എൻ.ഉണ്ണിക്കൃഷ്ണന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിന് (10,000 രൂപ) എൻട്രികൾ ക്ഷണിച്ചു.
വിവിധ മേഖലകളിൽ സമർപ്പിതസേവനം നടത്തുന്ന വ്യക്തികൾ, കൂട്ടായ്മകൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെയാണ് പരിഗണിക്കുക. ഡിസംബറിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യും.
ഡിസംബർ 10നു മുൻപായി അപേക്ഷിക്കണം.
മറ്റുള്ളവർക്ക് നാമനിർദേശം സമർപ്പിക്കുകയും ചെയ്യാം. ഫോൺ: 9847220900.
വിലാസം: കൺവീനർ, എൻ ഉണ്ണിക്കൃഷ്ണൻ പുരസ്കാര സമിതി, സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം, തായംപൊയിൽ, ചെറുപഴശ്ശി (പിഒ) 670601. മെയിൽ: [email protected].
സൂപ്പർ ലീഗ് കേരള: ടിക്കറ്റ് വിൽപന ഇന്നു മുതൽ
കണ്ണൂർ ∙ സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വോറിയേഴ്സ് എഫ്സിയുടെ മൂന്നാം ഹോം മത്സരത്തിനുള്ള ടിക്കറ്റ് വിൽപന ഇന്ന് ആരംഭിക്കും.
19നു രാത്രി 7.30നു മലപ്പുറം എഫ്സിക്കെതിരെയാണ് മത്സരം. സ്ത്രീകൾക്കും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കുമുള്ള സൗജന്യപ്രവേശനം നിർത്തിയതായി മാനേജ്മെന്റ് അറിയിച്ചു.
പ്രമേഹ നിർണയം
കണ്ണൂർ∙ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ജില്ലാ ആയുർവേദ ആശുപത്രി പ്രമേഹ നിർണയവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ഇന്നും നാളെയും ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ് ഉണ്ടായിരിക്കും.ഫോൺ: 8590976859.
അധ്യാപകർ
പാടിയോട്ടുചാൽ ∙ നരമ്പിൽ ഗവ.എൽ പി സ്കൂളിൽ എൽപിഎസ്എ നിയമനം നടത്തുന്നു.
കൂടിക്കാഴ്ച നാളെ രാവിലെ 11.30ന് സ്കൂൾ ഓഫിസിൽ. ചേലോറ ∙ ജിഎച്ച്എസ്എസിൽ മലയാളം അധ്യാപക ഒഴിവിലേക്ക് അഭിമുഖം ഇന്ന് 10.30ന് സ്കൂളിൽ.
വജ്ര ജൂബിലി സമാപനം മാറ്റി
കൂത്തുപറമ്പ് ∙ പൂക്കോട് മഹാത്മാഗാന്ധി സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ വജ്ര ജൂബിലി ആഘോഷ സമാപനം ജനുവരി 10, 11 തീയതികളിലേക്ക് മാറ്റി.
നവംബർ 15, 16 തീയതികളിൽ നടത്താനായിരുന്നു തീരുമാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഉദ്ഘാടകനായ സ്പീക്കർ എ.എൻ.ഷംസീർ, കെ.പി.മോഹനൻ എംഎൽഎ ഉൾപ്പെടെ വിശിഷ്ടാഥിതികൾക്കും പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പരിപാടി മാറ്റിയത്.
കലോത്സവം സമാപിച്ചു
കൂത്തുപറമ്പ് ∙ പാട്യം ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാത്രി വൈകി സമാപിച്ച ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ആതിഥേയരായ പാട്യം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ചാംപ്യന്മാരായി. ചിറ്റാരിപ്പറമ്പ് ഗവ.
എച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. ഹൈസ്കൂൾ വിഭാഗത്തിൽ തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ ചാംപ്യന്മാരായി.
കോളയാട് സെന്റ് കൊർണേലിയൂസ് എച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം.
വൃശ്ചിക സംക്രമം 16ന്
പാട്യം ∙ പത്തായക്കുന്നിലെ കുപ്യാട്ട് മുത്തപ്പൻ മടപ്പുരയിൽ വൃശ്ചിക സംക്രമം 16ന് രാവിലെ 11ന് കാവുങ്കര ഇല്ലത്ത് വിശ്വാമിത്രൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും. രാവിലെ ഗണപതി ഹോമം, മുത്തപ്പന് വിശേഷാൽ പയംകുറ്റി, പയംകുറ്റി, ഗുളികനു പൂജ, കലശം, കരിങ്കലശം എന്നിവ നടക്കും
വൈദ്യുതിമുടക്കം
ചാലോട്∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ താഴെകാരാറമ്പ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 മുതൽ 2 വരെ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

