കണ്ണൂർ∙ കാൽടെക്സ് ജംക്ഷനിൽ കഴിഞ്ഞ ദിവസം തുറന്ന എസി ഹൈടെക് ബസ് ഷെൽറ്ററിന്റെ ഗ്ലാസ് തകർന്നു. ഇതോടെ പൂർണമായി ശീതീകരിച്ച ബസ് ഷെൽറ്ററിന്റെ പ്രവർത്തനം അവതാളത്തിലായി.
ഇന്നലെ രാവിലെയാണ് ഷെൽറ്ററിന്റെ മുൻവശം ഗ്ലാസ് പൊട്ടിയത് ശ്രദ്ധയിൽപ്പെടുന്നത്.ആരെങ്കിലും കല്ലെടുത്ത് എറിഞ്ഞു തകർത്തതാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്. ടൗൺ പൊലീസ് സിസിടിവി ക്യാമറ കേന്ദ്രീകരിച്ചു അന്വേഷണം നടത്തി വരികയാണ്.
40 ലക്ഷം രൂപ ചെലവിൽ സ്വകാര്യ സ്ഥാപനമാണ് കണ്ണൂർ കോർപറേഷൻ വിട്ടു കൊടുത്ത സ്ഥലത്ത് സോളർ എസി ബസ് ഷെൽറ്റർ സ്ഥാപിച്ചത്. സോളറിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ ഹൈബ്രിഡ് ബസ് ഷെൽറ്ററാണിത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]