ചിറ്റാരിപ്പറമ്പ് ∙ വന മേഖലയിലെ ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തുകൾ (കാട്ടി) ഇറങ്ങുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കണ്ണവം വന മേഖലയിലാണ് ജില്ലയിൽ കാട്ടു പോത്തുകൾ കൂടുതലായും കാണുന്നത്.
കോളയാട് കറ്റ്യാട് നടക്കാനിറങ്ങിയ വയോധികൻ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചിരുന്നു. കൊട്ടിയൂർ വനമേഖലയിലും കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ട്.
കൊട്ടിയൂർ ടൗൺ, പാൽച്ചുരം, കണ്ണവം വനമേഖലയിലെ നെടുംപൊയിൽ, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, കണ്ണവം കോളനി, ചെന്നപ്പൊയിൽ, തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ നരിക്കോട്, വാഴമല, തളിപ്പറമ്പ് കുപ്പം പടവ് എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ കാട്ടുപോത്തിന്റെ സാന്നിധ്യമുണ്ട്.
ഇതിൽ കോളയാട് പഞ്ചായത്തിലെ കണ്ണവം വനത്തിനോടു ചേർന്ന് കിടക്കുന്ന വിവിധ ഭാഗങ്ങളിലാണ് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമായുള്ളത്. കഴിഞ്ഞ മാസമാണ് മട്ടന്നൂർ ജനവാസ മേഖലയിൽ കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി പിടികൂടി വനത്തിൽ വിടുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]