കല്യാശ്ശേരി ∙ കെപിആർ ഗോപാലൻ സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഉന്നത നിലവാരത്തിലുള്ള ടർഫ് ഫുട്ബോൾ ഗ്രൗണ്ട് ഒരുങ്ങി. 21ന് 2.30ന് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
സ്കൂളിലെ നിലവിലെ മൈതാനം നവീകരിച്ചാണ് ടർഫ് ഗ്രൗണ്ട് നിർമിക്കുന്നത്. സംസ്ഥാന സർക്കാർ അനുവദിച്ച 3 കോടി രൂപ ചെലവഴിച്ചു സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് നവീകരണം നടന്നത്.ഇതോടൊപ്പം പിന്നീട് ആധുനിക സംവിധാനത്തോടെയുള്ള ജിംനേഷ്യം ഒരുങ്ങും.
മൈതാനത്ത് സിന്തറ്റിക് ടർഫ് പൂർണമായും വിരിച്ചു കഴിഞ്ഞു.മൈതാനം വിദ്യാർഥികൾക്കും നാട്ടുകാർക്കും ഉപയോഗിക്കാൻ സാധിക്കുന്ന നിലയിലാണ് ഒരുക്കുന്നത്.
2021ൽ ടി.വി.രാജേഷ് എംഎൽഎയുടെ നേതൃത്വത്തിലാണ് ടർഫ് ഗ്രൗണ്ടിന് പദ്ധതി ഒരുക്കുന്നത്. ചില സാങ്കേതിക പ്രശ്നങ്ങളെത്തുടർന്നു നിർമാണം 2 വർഷത്തിലധികം തടസ്സപ്പെട്ടു.
കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വിദ്യാർഥികൾക്ക് കായിക പരിശീലനത്തിനു മൈതാനം ലഭിച്ചില്ല. ലവൻസ് ഫുട്ബോൾ കളിക്കാനുള്ള സ്ഥലസൗകര്യമുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റ് തുടങ്ങിയവ കളിക്കാനും സൗകര്യം ഒരുക്കും.
എൻസിസി, എസ്പിസി, സ്കൗട്സ് വിദ്യാർഥികൾക്ക് പരേഡ് നടത്താനുള്ള സൗകര്യവും ലഭിക്കും. ഇതോടൊപ്പം പവിലിയൻ, വിശ്രമമുറികൾ, ശുചിമുറികൾ എന്നിവയുടെ നിർമാണവും പൂർത്തിയായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]