പറശ്ശിനിക്കടവ് ∙ മാർച്ച് മാസത്തോടെ 120 പേർക്കു സഞ്ചരിക്കാവുന്ന അത്യാധുനിക ടൂറിസ്റ്റ് എസി ബോട്ട് പറശ്ശിനിക്കടവിലെത്തിക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ് കുമാർ. സംസ്ഥാനത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ പറശ്ശിനിക്കടവിന്റെ വികസനത്തിനായി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും രണ്ടു ബോട്ട് സർവീസുകളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
കുട്ടനാട് സഫാരി ക്രൂസ് മാതൃകയിൽ കവ്വായി കായലിലും സർവീസ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ വിവിധ ഫണ്ടുകളിൽ നിന്നായി 3.5 കോടി രൂപ ചെലവഴിച്ചു വിപുലീകരിക്കുന്ന ബോട്ട് ടെർമിനൽ, ഒരുകോടി രൂപയുടെ പറശ്ശിനിക്കടവ് നദീസംരക്ഷണ പദ്ധതി, 2.84 കോടി രൂപയുടെ പറശ്ശിനിക്കടവ് സൗന്ദര്യവൽക്കരണം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചശേഷം പറശ്ശിനിക്കടവിൽ സർവീസ് തുടങ്ങിയ പുതിയ രണ്ടു ബോട്ടുകളും മന്ത്രി നാടിനു സമർപ്പിച്ചു. എം.വി.ഗോവിന്ദൻ എംഎൽഎ ഓൺലൈനായി അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ കെ.വി സുമേഷ്, എം.വിജിൻ, ആന്തൂർ നഗരസഭാധ്യക്ഷൻ പി.മുകുന്ദൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.വി.അജിത, കെ.പി.അബ്ദുൽ മജീദ്, ആന്തൂർ നഗരസഭാ ഉപാധ്യക്ഷ വി.സതീദേവി, സ്ഥിരസമിതി അധ്യക്ഷൻ കെ.വി.പ്രേമരാജൻ, കൗൺസിലർമാരായ കെ.വി.ജയശ്രീ, യു.രമ, സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ടി.സി.മനോജ്, ഇൻലാൻഡ് നാവിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ആഷ ബീഗം, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഹാരിസ് കരീം, ഡിടിപിസി സെക്രട്ടറി പി.കെ.സൂരജ്, എംടിഡിസി ചെയർമാൻ പി.വി.ഗോപിനാഥ്, സ്റ്റേഷൻ മാസ്റ്റർ കെ.വി.സുരേഷ് എന്നിവർ പ്രസംഗിച്ചു.
സർവീസ് മുടക്കിയാൽ നടപടി: മന്ത്രി
വൈകിട്ട് 6നു ശേഷം പറശ്ശിനിക്കടവ് ഭാഗങ്ങളിലേക്കു സർവീസ് നടത്താത്ത സംഭവങ്ങൾ ഉടൻ പരിഹരിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. സർവീസ് നടത്താൻ തയാറാകാത്ത പക്ഷം, ബസ് പിടിച്ചെടുക്കുകയും പെർമിറ്റ് റദ്ദാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വേദിയിൽനിന്നു ലഭിച്ച പരാതികളെത്തുടർന്ന് നടപടിയെടുക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]