
ഉരുവച്ചാൽ ∙ നീർവേലി ഏളക്കുഴി റോഡിലെ 90 വർഷം പഴക്കമുള്ള മരപ്പാലം തകർച്ചയിൽ. വഴിയാത്രക്കാർക്ക് ജീവന് ഭീഷണി.
പഞ്ചായത്തും മുനിസിപ്പാലിറ്റിയും തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്നാണ് പുതിയപാലം നിർമിക്കാൻ നടപടി ഉണ്ടാവാത്തതെന്നാണ് നാട്ടുകാരുടെ പരാതി. കൈവരി പോലുമില്ലാത്ത പാലത്തിലൂടെ പിഞ്ചു വിദ്യാർഥികൾ ഉൾപ്പെടെയുള്ള വഴി യാത്രക്കാർ ജീവൻ പണയംവച്ചാണ് നടന്നു പോകുന്നത്.
മാങ്ങാട്ടിടം പഞ്ചായത്തിലെയും മട്ടന്നുർ നഗരസഭയുടെയും അതിർത്തിയിൽപെട്ട
സ്ഥലമായ തോട്ടിലെ മരപ്പാലമാണ് വഴി യാത്രക്കാർക്ക് ഭീക്ഷണിയായി നില നിൽക്കുന്നത്. മരപ്പാലത്തിന്റെ പലക ദ്രവിച്ച് വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.
കനത്തമഴയിൽ പാലത്തിന് സമമായി വെള്ളം കയറിയാൽ ഇതു വഴി കടന്നുപോവാൻ പ്രയാസമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]