
ഇരിട്ടി∙ ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള ‘ഓപ്പറേഷൻ ഗജമുക്തി’ ദൗത്യം 3–ാം ദിനത്തിൽ നടത്തിയ ശ്രമം വിഫലം. ആറളം ഫാം ബ്ലോക്ക് 5 സെൻട്രൽ നഴ്സറി ഭാഗത്ത് റോഡ് ട്രാക്കിങ് ടീം മോഴയാനെയും ഒരു കൊമ്പനാനയെയും കണ്ടെത്തുകയും വനം വകുപ്പിന്റെ 30 അംഗ ദൗത്യസംഘവും ഫാമിങ് കോർപറേഷന്റെ 10 അംഗ സംഘവും ചേർന്നു പ്രതികൂല കാലാവസ്ഥ പോലും വകവയ്ക്കാതെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നിരന്നപാറ ഭാഗത്തു എത്തിച്ചെങ്കിലും കനത്ത മഴയിൽ പടക്കം, വയർലെസ് എന്നിവ കൃത്യമായ ഉപയോഗിക്കാൻ പറ്റാത്തതിനാൽ ഈ ആനകൾ തിരിഞ്ഞു പോയി.
ഇടയ്ക്ക് നിർത്തിയ തുരത്തൽ ഉച്ചയ്ക്കു ശേഷം ആറളം പുനരധിവാസ മേഖല പ്രദേശങ്ങളായ വയനാടൻ കാട്, കോട്ടപ്പാറ എന്നിവിടങ്ങളിൽ കാട്ടാനകൾ തമ്പടിക്കുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല.
വൈകി ബ്ലോക്ക് 13 ഓടച്ചാൽ ഭാഗത്ത് കണ്ട 2 കൊമ്പനാനനകളെ തുരത്തുന്ന ദൗത്യം ആരംഭിച്ചെങ്കിലും ശക്തമായ മഴ മൂലം കാടുകയറ്റാൻ കഴിയാതെ ദൗത്യം അവസാനിപ്പിക്കേണ്ടി വന്നു.
ഇതുവരെ 10 ആനകളെയാണ് കാട് കയറ്റിയത്.
ഇന്നും ദൗത്യം തുടരും. കൊട്ടിയൂർ റേഞ്ചർ ടി.നിധിൻരാജ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആറളം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ, തോലമ്പ്ര ഫോറസ്റ്റർ സി.കെ.മഹേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പ്രജീഷ് എന്നിവർ ഇന്നലെ നേതൃത്വം നൽകി.
പൊലീസ്, റവന്യു, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംഘങ്ങളും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]