
പയ്യന്നൂർ ∙ വെള്ളൂർ ചാമക്കാവിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭയും സ്റ്റേറ്റ് ജൈവ വൈവിധ്യ ബോർഡും ചേർന്ന് പദ്ധതി തയാറാക്കുന്നു. മലബാർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കാവിന് 8.5 ഏക്കർ വിസ്തൃതിയുണ്ട്. വെള്ളൂരിന്റെ ഭൂഗർഭ ജലനിരപ്പ് നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കാവാണിത്.
ഈ പ്രദേശത്തിന് ഔഷധ സസ്യങ്ങൾ ലഭ്യമാക്കുന്നതും ഈ കാവ് തന്നെയാണ്. മരങ്ങളും പൂച്ചെടികളും പക്ഷികളും മൃഗങ്ങളും പൂമ്പാറ്റകളും സൂക്ഷ്മ ജീവികളുംകൊണ്ട് സമ്പന്നമാണ് കാവ്.
കാവിനോടനുബന്ധിച്ച് പഴയ കുളവുമുണ്ട്. കാവിന്റെ ജൈവ വൈവിധ്യം നിലനിർത്തിക്കൊണ്ട് പൂർവസ്ഥിതിയിലാക്കാനുള്ള പദ്ധതിയാണ് നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത്.
ജൈവവേലി നിർമാണം, ഔഷധ, വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കൽ, ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കൽ എന്നീ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ നടത്തും.
പുനരുദ്ധാരണ പ്രവൃത്തിയുടെ ഉദ്ഘാടനം നാളെ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് സെക്രട്ടറി ഡോ.വി.ബാലകൃഷ്ണൻ നിർവഹിക്കും. വെള്ളൂർ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ കെ.വി.ലളിത അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷയുടെ നേതൃത്വത്തിൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ടിഎസ്ജി അംഗം ഡോ.രതീഷ് നാരായണൻ ചാമക്കാവ് സന്ദർശിച്ചു.
ഉപാധ്യക്ഷൻ പി.വി.കുഞ്ഞപ്പൻ, കൗൺസിലർ ടി.ദാക്ഷായണി, സെക്രട്ടറി എം.കെ.ഗിരീഷ്, ക്ലീൻ സിറ്റി മാനേജർ പി.പി.കൃഷ്ണൻ, ബിഎംസി കൺവീനർ ബി.വിജയൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]