
ഇരിക്കൂർ ∙ ലക്ഷങ്ങൾ ചെലവഴിച്ചു സ്ഥാപിച്ച മിനി മാസ്റ്റ് വിളക്കുകൾ പ്രവർത്തനക്ഷമമാക്കാൻ നടപടിയില്ല. പെരുവളത്തുപറമ്പ്, നിടുവള്ളൂർ, ചേടിച്ചേരി, കുട്ടാവ് എന്നിവിടങ്ങളിലെ മിനി മാസ്റ്റ് വിളക്കുകളാണു നോക്കുകുത്തിയായത്.
കെ.സുധാകരൻ എംപിയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് അനുവദിച്ച 10 ലക്ഷത്തിലേറെ രൂപ ചെലവിലാണു വിളക്കുകൾ സ്ഥാപിച്ചത്. 2024 മാർച്ചിൽ പ്രവൃത്തി തുടങ്ങിയെങ്കിലും ഇഴഞ്ഞു നീങ്ങുകയായിരുന്നു.
പോസ്റ്റുകൾ എത്തിച്ചു മാസങ്ങൾ കഴിഞ്ഞാണു സ്ഥാപിച്ചത്.
ഇതിനെതിരെ നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു. വിളക്കുകൾ സ്ഥാപിച്ച് 6 മാസത്തോളമായി.
എസ്റ്റിമേറ്റ് കണക്കാക്കി ഒരു മാസം മുൻപു കെഎസ്ഇബി അധികൃതർ പഞ്ചായത്തിൽ ഡിമാൻഡ് നോട്ടിസ് നൽകിയിരുന്നെങ്കിലും കരാറുകാരൻ കണക്ഷൻ നൽകുന്നതിന് ആവശ്യമായ തുക അടച്ചിട്ടില്ല. ഇതാണു കണക്ഷൻ നൽകാൻ വൈകുന്നതെന്നാണു കെഎസ്ഇബി അധികൃതർ പറയുന്നത്. നാലു വിളക്കുകൾക്കുമായി 37,844 രൂപയാണു അടയ്ക്കേണ്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]