
കണ്ണൂർ ∙ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി.സദാനന്ദൻ രാജ്യസഭാ എംപിയാകുന്നതോടെ കണ്ണൂരുകാരായ എംപിമാരുടെ എണ്ണം ഏഴായി. കോൺഗ്രസിന്റെ കെ.സുധാകരൻ, എം.കെ.രാഘവൻ, കെ.സി.വേണുഗോപാൽ, സിപിഎമ്മിന്റെ വി.ശിവദാസൻ, ജോൺ ബ്രിട്ടാസ്, സിപിഐയുടെ പി.സന്തോഷ് കുമാർ എന്നിവരാണു മറ്റു എംപിമാർ.
കെ.സുധാകരൻ, എം.കെ.രാഘവൻ, കെ.സി.വേണുഗോപാൽ എന്നിവർ ലോക്സഭാ എംപിമാരും മറ്റുള്ളവർ രാജ്യസഭാ എംപിമാരുമാണ്.
കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി.വേണുഗോപാൽ പയ്യന്നൂർ കണ്ടോന്താർ സ്വദേശിയാണ്. ആലപ്പുഴയിൽ നിന്നാണ് ലോക്സഭയിലെത്തിയത്.
കോഴിക്കോട് എംപിയായ എം.കെ.രാഘവൻ പയ്യന്നൂർ സ്വദേശിയാണ്. 2009 മുതൽ കോഴിക്കോട് എംപിയാണ്.
കെ.സുധാകരൻ മൂന്നുതവണ കണ്ണൂരിൽനിന്ന് എംപിയായി. 2021 ജൂണിലാണ് വി.ശിവദാസനും ജോൺ ബ്രിട്ടാസും രാജ്യസഭാ എംപിമാരാകുന്നത്.
കൂത്തുപറമ്പ് സ്വദേശിയാണ് ശിവദാസൻ. ബ്രിട്ടാസ് ആലക്കോട് സ്വദേശിയും.
കണ്ണൂർ പടിയൂർ സ്വദേശിയായ പി.സന്തോഷ്കുമാർ 2022 ഏപ്രിലിലാണ് രാജ്യസഭാ എംപിയാകുന്നത്. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്.
പേരാമംഗലം സ്കൂളിനും അഭിമാനം
പേരാമംഗലം(തൃശൂർ)∙ ശ്രീദുർഗാവിലാസം ഹയർസെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകൻ സി.സദാനന്ദൻ രാജ്യസഭാ എംപിയാകുന്ന വാർത്തയുടെ സന്തോഷത്തിലാണ് സ്കൂളും നാട്ടുകാരും.
1999 മുതൽ 2020 വരെ ഈ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായിരുന്നു അദ്ദേഹം . സ്കൂളിൽ നിന്ന് വിരമിക്കുമ്പോൾ ദേശീയ അധ്യാപക പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.
ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കുള്ള തൃശൂർ കൊളങ്ങാട്ടുകരയിലെ ശ്രീപാർവതി സേവാനിലയം ആരംഭിക്കുന്നതിന് നേതൃത്വം നൽകിയവരിൽ ഒരാളുമായിരുന്നു.
പേരാമംഗലത്ത് വീട് വാങ്ങി താമസമാക്കുകയായിരുന്നു. ഭാര്യ വനിതാ റാണി, ചേർപ്പ് സിഎൻഎൻ ഹൈസ്കൂളിലെ മലയാളം അധ്യാപികയായിരുന്നു. മകൾ യമുനാഭാരതി, തിരുവനന്തപുരത്ത് സ്വകാര്യ എൻട്രൻസ് പരിശീലനകേന്ദ്രത്തിൽ ജോലി ചെയ്യുന്നു.
അധ്യാപക വൃത്തിയിൽനിന്ന് വിരമിച്ച ശേഷം രണ്ടുവർഷമായി കണ്ണൂരിലാണ് താമസം . …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]