
ജോയിക്കുട്ടി ഏബ്രഹാം: മറഞ്ഞത് സാമൂഹിക, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യം
ഇരിട്ടി ∙ മേഖലയിൽ സാമൂഹിക–സാംസ്കാരിക–മാധ്യമരംഗത്ത് സജീവമായിരുന്ന ഐരാണിത്തറയിൽ ജോയിക്കുട്ടി ഏബ്രഹാമിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ദുഃഖത്തിൽ നാട്. ഉളിക്കൽ എ.ജെ.നെറ്റ് മാനേജിങ് ഡയറക്ടറും ഉളിക്കൽ മാധ്യമ കൂട്ടായ്മയുടെ പ്രസിഡന്റുമായിരുന്നു.
വീട്ടിലെ പൊതുദർശനത്തിന് ശേഷം ഇന്ന് (14) 12 ന് അറബി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിലേക്ക് കൊണ്ടുപോകും. 2 ന് സംസ്കാരം.
3 ന് ഉളിക്കൽ ടൗണിൽ അനുശോചന യോഗം ചേരും. പയ്യാവൂരിൽനിന്നു വിലാപയാത്രയായി എത്തിച്ച മൃതദേഹം ഉളിക്കൽ ടൗണിലെ എജെ നെറ്റ് കോംപ്ലക്സിൽ പൊതുദർശനത്തിനുവച്ചപ്പോൾ ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിച്ചു.
എല്ലാവരോടും സരസമായി സംസാരിക്കുകയും സൗഹൃദ ഭാവത്തിൽ ഇടപെടുകയും ചെയ്തിരുന്ന വ്യക്തിയെയാണു നഷ്ടമായതെന്നു കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ.എം.ജെ.മാത്യു അനുസ്മരിച്ചു. ഇരിട്ടി എംജി കോളജ് നിയന്ത്രിക്കുന്ന ഇരിട്ടി എജ്യുക്കേഷനൽ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, ഇരിട്ടി ഗ്രീൻലീഫ് നിർവാഹക സമിതി അംഗം, ഇരിട്ടി ലയൺസ് ക്ലബ് അംഗം എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, എംഎൽഎമാരായ സജീവ് ജോസഫ്, കെ.കെ.ശൈലജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ എന്നിവർ അനുശോചനം അറിയിച്ചു.
ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഷാജി, കോൺഗ്രസ് നേതാക്കളായ ബേബി തോലാനി, ബെന്നി തോമസ്, ടോമി മൂക്കനോലി, സിപിഎം നേതാക്കളായ കെ.വി.സക്കീർ ഹുസൈൻ, കെ.ശ്രീധരൻ, പി.വി.ഗോപിനാഥ്, പി.പി.അശോകൻ, കെ.ജി.ദിലീപ്, സിപിഐ നേതാക്കളായ കെ.ടി.ജോസ്, ബാബുരാജ് പായം, ബിജെപി നേതാക്കളായ സത്യൻ കൊമ്മേരി, സി.ബാബു, എസ്എൻഡിപി ഇരിട്ടി യൂണിയൻ സെക്രട്ടറി പി.എൻ.ബാബു, ബാബുരാജ് ഉളിക്കൽ, ഡോ. എം.പി.ചന്ദ്രാംഗതൻ, ഗ്രീൻലീഫ് ചെയർമാൻ ബിനു കുളമക്കാട്ട് എന്നിവർ ഉളിക്കലിൽ ആദരാഞ്ജലി അർപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]