
കണ്ണൂർ ജില്ലയിൽ ഇന്ന് (14-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
നടുവിൽ∙ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ്, മലയാളം സീനിയർ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 31ന് 12 ന് സ്കൂൾ ഓഫിസിൽ.ഫോൺ നമ്പർ : 9741878900.
തില്ലങ്കേരി∙ കാവുംപടി സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, ഹിന്ദി (സീനിയർ) അധ്യാപകരുടെയും ഹൈസ്കൂൾ വിഭാഗത്തിൽ ഉറുദു അധ്യാപകന്റെയും താൽക്കാലിക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച 17ന് 10ന് നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.
ഓവർസീയർ ഒഴിവ്
അങ്ങാടിക്കടവ്∙ അയ്യൻകുന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ഓവർസീയർ നിയമനത്തിനുള്ള കൂടിക്കാഴ്ച 20 ന് 11 ന് പഞ്ചായത്ത് ഓഫിസിൽ നടക്കും. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത: ഐടിഐ (സിവിൽ). ബയോഡേറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, മറ്റ് അസ്സൽ രേഖകൾ എന്നിവ സഹിതം എത്തണം.
നിയമനം
തിമിരി ∙ ബിഎൽഎം കോളജ് ഓഫ് അപ്ലൈഡ് സയൻസസിൽ ബിഎസ്സി ബയോ ഇൻഫോർമാറ്റിക്സ്, ബിസിഎ, ബിബിഎ ടിടിഎം, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്കു യുജിസി മാനദണ്ഡപ്രകാരം ഉദ്യോഗാർഥികളിൽനിന്ന് 20 വരെ അപേക്ഷ ക്ഷണിക്കുന്നു. ഫോൺ – 9349988788.
പഴയങ്ങാടി ∙ മാടായി കോളജിൽ കൊമേഴ്സ്, ബിബിഎ, ഇംഗ്ലിഷ്, സ്റ്റാറ്റിസ്റ്റിക്സ് , അറബിക് മലയാളം എന്നീ വിഭാഗങ്ങളിൽ ഗെസ്റ്റ് ലക്ചറർ ആയി പരിഗണിക്കുന്നതിനായി 15നു കോളജിൽ അഭിമുഖം. അറബിക്, ഇംഗ്ലിഷ്, മലയാളം എന്നിവ രാവിലെ 10:30നും സ്റ്റാറ്റിസ്റ്റിക്സ്, ബിബിഎ, കൊമേഴ്സ് ഉച്ചയ്ക്ക് 12നും നടക്കും. സർക്കാർ, സർവകലാശാല നിയമപ്രകാരം യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് റജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
ലാബ് ടെക്നിഷ്യൻ
കൊട്ടിയൂർ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യൻ ഒഴിവിലേക്ക് ആശുപത്രി വികസന സമിതി ഫണ്ടിൽ നിയമിക്കുന്ന തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 16 ന് 12 ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
അപേക്ഷ ക്ഷണിച്ചു
തിമിരി ∙ ബിഎൽഎം കോളജ് ഓഫ് അപ്ലൈഡ് സയൻസസിൽ ബിഎസ്സി ബയോ ഇൻഫോർമാറ്റിക്സ്, ബിസിഎ, ബിബിഎ ടിടിഎം, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്കു യുജിസി മാനദണ്ഡപ്രകാരം ഉദ്യോഗാർഥികളിൽനിന്ന് 20 വരെ അപേക്ഷ ക്ഷണിക്കുന്നു. ഫോൺ – 9349988788.
ജെഡിസി കോഴ്സ് സീറ്റ് ഒഴിവ്
കണ്ണൂർ∙ സംസ്ഥാന സഹകരണ യൂണിയനു കീഴിലുള്ള കണ്ണൂർ സഹകരണ പരിശീലന കേന്ദ്രത്തിൽ ജെഡിസി കോഴ്സിന് ഒഴിവുള്ള ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗം സീറ്റുകളിലേക്ക് 15 മുതൽ സ്പോട് അഡ്മിഷൻ നടത്തും. എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 9496188027.
മിനി ജോബ് ഫെയർ 16ന്
കണ്ണൂർ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റർ 16ന് 10 മുതൽ ഒന്നുവരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ്മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോഷ്യേറ്റ് വോയ്സ് പ്രോസസ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോഷ്യേറ്റ് വോയ്സ് പ്രോസസ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രോസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് റജിസ്റ്റർ ചെയ്യണം. നിലവിൽ റജിസ്റ്റർ ചെയ്തവർക്കും റജിസ്ട്രേഷൻ സ്ലിപ് സഹിതം പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.
ജപ്പാൻ തൊഴിൽ മേള
കണ്ണൂർ∙ കോളജ് ഓഫ് കൊമേഴ്സ് ലാംഗ്വേജ് അക്കാദമി നേതൃത്വത്തിൽ 19ന് രാവിലെ 9 മുതൽ ജപ്പാൻ തൊഴിൽ മേള സംഘടിപ്പിക്കും. മന്തി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പ്ലസ് ടൂ, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, ബിടെക് എന്നിവ പൂർത്തിയാക്കായതോ, ജിഡിഎ, എഎൻഎം, ജിഎൻബി, ബിഎസ്സി നഴ്സിങ് കോഴ്സുകൾ കഴിഞ്ഞതോ ആയ 18നും 27നും ഇടയിൽ പ്രായമുള്ള തൊഴിൽ അന്വേഷകർക്ക് പങ്കെടുക്കാം. മൂന്ന് ജപ്പാൻ കമ്പനി പ്രതിനിധികളിൽ നിന്നും എൻസിഡിഎസ് പ്രതിനിധികളിൽ നിന്നും തൊഴിലവസരങ്ങളെക്കുറിച്ച് നേരിട്ട് അറിയാനും അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 8281769555, 9446353155 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കോളജ് ഓഫ് കൊമേഴ്സ് ചെയർമാൻ സി.അനിൽ കുമാർ, കെ.എം.തോമസ്, ടി.ജെ.സന്തോഷ്, ലിജി ബിജു എന്നിവർ പറഞ്ഞു.
കെ ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന
തളിപ്പറമ്പ്∙ വിദ്യാഭ്യാസ ജില്ലാ ഓഫിസിന്റെ പരിധിയിൽപ്പെട്ട സ്കൂളുകളിൽ ജനുവരി 18,19 തീയതികളിൽ നടന്ന കെ ടെറ്റ് പരീക്ഷ വിജയിച്ചവരുടെയും മുൻ വർഷങ്ങളിൽ പരീക്ഷ വിജയിച്ചവരുടെയും യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ നടക്കും. കാറ്റഗറി ഒന്ന്, നാല് വിഭാഗങ്ങളിൽപ്പെട്ടവർക്ക് 15നും മൂന്നിൽ ഉൾപ്പെട്ടവർക്ക് 16നും രണ്ടിൽ ഉൾപ്പെട്ടവർക്ക് 17നും രാവിലെ 10.30 മുതൽ 4 വരെയാണ് പരിശോധന.
സിവിൽ, ഡിഫൻസ് വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നു
കണ്ണൂർ∙ അടിയന്തിര ഘട്ടങ്ങളിൽ സർക്കാർ ഏജൻസികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും സഹായിക്കുന്നതിനായി മേരാ യുവ ഭാരത് രാജ്യ വ്യാപകമായി സിവിൽ ഡിഫൻസ് വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നു. താൽപര്യമുള്ളവർക്ക് മൈ ഭാരത് പോർട്ടലിൽ https://mybharat.gov.in റജിസ്റ്റർ ചെയ്യണം. ഫോൺ: 9447752234
കളിയാട്ടം മാറ്റിവച്ചു
തളിപ്പറമ്പ്∙ പുതിയ വളപ്പിൽ തറവാട് കുഞ്ഞാറ് കുറത്തിയമ്മ ദേവസ്ഥാനത്ത് 15, 16 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന കളിയാട്ടം മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.
മെഡിക്കൽ ക്യാംപ്
പയ്യന്നൂർ ∙ സത്യസായി സേവ സമിതി 18ന് 9.30ന് സായി മന്ദിരത്തിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തുന്നു. നഗരസഭാധ്യക്ഷ കെ.വി.ലളിത ഉദ്ഘാടനം ചെയ്യും. 9496237932.
കർഷകരുടെ യോഗം ഇന്ന്
ചെറുപുഴ ∙ കൃഷിവകുപ്പിന്റെ ഒരു ലക്ഷം തൊഴിൽദാന പദ്ധതിയിൽ അംഗങ്ങളായ ചെറുപുഴ പഞ്ചായത്തിലെ കർഷകരുടെ യോഗം ഇന്ന് 3നു കൃഷിഭവനിൽ നടക്കും. കർഷകർ ബന്ധപ്പെട്ട രേഖകൾ സഹിതം പങ്കെടുക്കണം.
വൈദ്യുതി മുടക്കം
ചാലോട്∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോരാരമ്പ്ര, മുണ്ടപ്പറമ്പ് സ്റ്റോൺ ക്രഷർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 മുതൽ 1 വരെ, നാലുപെരിയ, കോട്ടമുക്ക് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 11 മുതൽ 5 വരെ.
∙നിരത്തുപാലം, മണിയങ്കീൽ(കെവി റോഡ്), പഞ്ചായത്ത് എന്നീ ട്രാൻസ്ഫോമർ പരിധി – 8.30–3.00.
∙ അമ്മാനക്കുന്ന്, എളയാവൂർ കോളനി 8.00– 2.00, അമ്പാടി, അമ്പലക്കുളം, പിവിഎസ് ഫ്ലാറ്റ് ട്രാൻസ്ഫോമർ പരിധി 10.00– 6.00, നന്തിലത്ത്, സ്കൈ പേൾ, സുസുക്കി, ചൊവ്വ കോംപ്ലക്സ്, ക്രിസ്റ്റൽ ടവർ ട്രാൻസ്ഫോമർ പരിധി 12.00– 6.00, പ്ലാസ്റ്റിക് 9.30– 1.00.