എടക്കാട് ∙ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് എടക്കാട് ടൗണിൽനിന്നുള്ള റോഡിലൂടെയാണ് പോകുന്നതെങ്കിൽ കടലിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിന് പകരം ചുമച്ച് വലയേണ്ടിവരും. എടക്കാട് ബീച്ച് റോഡ് ഡ്രൈവ് ഇൻ ബീച്ചിന്റെ പ്രവേശന കവാടത്തോട് അടുക്കുന്തോറും റോഡിൽ പരന്നുകിടക്കുന്ന മണലും ഏറെയാണ്.
ബീച്ച് പ്രവേശന കവാടം മുതൽ ഏതാണ്ട് 400 മീറ്റർ നീളത്തിൽ റോഡിനിരുവശവും മണ്ണിന്റെ കൂമ്പാരവും മധ്യഭാഗത്ത് മണ്ണ് പരന്ന് കിടക്കുന്ന അവസ്ഥയിലുമാണ്. വാഹനങ്ങൾ പോകുമ്പോൾ പൊടി പടലങ്ങൾ ഉയരുന്നുവെന്നത് മാത്രമല്ല ഇരുചക്ര വാഹനങ്ങൾ തെന്നി വീണ് യാത്രക്കാർക്ക് പരുക്കേൽക്കുന്നതും നിത്യസംഭവങ്ങളാണ്.
റോഡിൽ മണൽ ചിതറി കിടക്കുന്നതിനാൽ വലിയ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നു.ഡ്രൈവ് ഇൻ ബീച്ചിന്റെ എടക്കാട് ഭാഗത്തുനിന്ന് തുടങ്ങി മുഴപ്പിലങ്ങാട് ശ്മശാനം ഭാഗംവരെ സന്ദർശകർക്ക് തുറന്നുകൊടുത്തത് മുതൽ ബീച്ചിലേക്കുള്ള സന്ദർശകപ്രവാഹം ഏറെയാണ്.
ബീച്ചിലേക്ക് എത്താനുള്ള പ്രധാന വഴിയാണ് എടക്കാട് ടൗണിൽനിന്ന് ബീച്ചിലേക്കുള്ള റോഡ്. കണ്ണൂർ ഭാഗത്ത് നിന്ന് ഡ്രൈവ് ഇൻ ബീച്ചിലേക്ക് വരുന്ന വാഹനങ്ങൾ മുഴുവൻ ഈ റോഡിനെയാണ് ആശ്രയിക്കാരുള്ളത്.
പൊടി ഉയരുന്നതിനാൽ ഡ്രൈവ് ഇൻ ബീച്ച് പ്രവേശന കവാടത്തിന് സമീപത്തുള്ള വ്യാപാരികളും ദുരിതത്തിലാണ്. റോഡരികിലുള്ള വീടുകളുടെ ജനാലകളും വാതിലുകളും പൂട്ടിയിടേണ്ട
അവസ്ഥയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

