പാപ്പിനിശ്ശേരി ∙ പ്രഭാതസവാരിക്ക് കൂടെയുണ്ടായിരുന്ന അച്ഛന്റെ സൈക്കിൾ ലോറി ഇടിച്ചുതെറിപ്പിച്ച കാഴ്ചയുടെ ഞെട്ടലിൽ വിറങ്ങലിച്ചു നിൽക്കുകയാണ് മകൻ ശ്രീരാഗ്. ഇന്നലെ രാവിലെ 7.40ന് കെഎസ്ടിപി റോഡ് ഇരിണാവ് പയ്യട്ടം കൊട്ടപ്പാലത്തിന് സമീപം നടന്ന അപകടത്തിൽ മരിച്ച വെളുത്തേരി തോട്ടത്തിൽ വീട്ടിൽ വി.ടി.രഞ്ജിത്ത് കുമാറിന്റെ (59) വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
മകന്റെ കൂടെ ഇരു സൈക്കിളിലായി പോയി യാത്ര ചെയ്തു മടങ്ങുന്നതിനിടെ വീടിനു മുന്നിൽ എത്തിയപ്പോഴാണു നാടിനെ നടുക്കിയ അപകടം നടന്നത്.
കണ്ണൂരിൽനിന്നു പഴയങ്ങാടി ഭാഗത്തേക്കു അമിത വേഗത്തിലെത്തിയ ലോറി സൈക്കിൾ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു. കൂടെയുണ്ടായിരുന്ന മകൻ ഈ സമയം വീട്ടിലേക്കു സൈക്കിൾ കയറ്റാനൊരുങ്ങുകയായിരുന്നു.
നിയന്ത്രണംവിട്ട ലോറി സമീപത്തെ ചെറുപാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് നിന്നത്.
സൈക്കിൾ ലോറിയുടെ ടയറുകളിൽ കുരുങ്ങി.
ലോറിയുടെ മുൻഭാഗത്തെ ടയറും യന്ത്രഭാഗങ്ങളും തകർന്നു. അപകടത്തിൽ ഡ്രൈവർക്ക് നിസ്സാര പരുക്കേറ്റു.
ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു കരുതുന്നു.
വലിയ ശബ്ദം കേട്ടു വീട്ടുകാരും നാട്ടുകാരും ഓടിയെത്തി. ഗുരുതരമായി പരുക്കുകളോടെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ഏറെക്കാലം ഗൾഫിൽ ജോലി ചെയ്തിരുന്ന രഞ്ജിത് നാട്ടിലെത്തി ഫ്ലോർ മിൽ നടത്തുകയായിരുന്നു. വൈകിട്ട് മൃതദേഹം കൊട്ടപ്പാലം പവർവോയ്സ് ക്ലബ്ബിന് മുന്നിൽ പൊതുദർശനത്തിനു വച്ചു.
കരിക്കൻകുളം സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തി. തമിഴ്നാട് സ്വദേശിയായ ഡ്രൈവർക്കെതിരെ കേസെടുത്തു.
മകനൊപ്പം സൈക്കിൾസവാരിക്കു പോയ ഗൃഹനാഥൻ ലോറിയിടിച്ച് മരിച്ചു
പാപ്പിനിശ്ശേരി ∙ സൈക്കിളിൽ പ്രഭാതസവാരി നടത്തി മടങ്ങവേ, വീടിനു സമീപത്ത് മകന്റെ മുന്നിൽവച്ചു ലോറിയിടിച്ചു പിതാവിനു ദാരുണാന്ത്യം.
മറ്റൊരു സൈക്കിളിൽ മകനും പ്രഭാതസവാരിക്കുണ്ടായിരുന്നു. പാപ്പിനിശ്ശേരി വെസ്റ്റ് കൊട്ടപ്പാലത്തിനു സമീപം സതീഷ് ഫ്ലോർ മിൽ ഉടമ വെളുത്തേരി തോട്ടത്തിൽ വീട്ടിൽ വി.ടി.രഞ്ജിത്ത് കുമാറാണ് (59) മരിച്ചത്.
ഇന്നലെ രാവിലെ 7.40ന്, കൊട്ടപ്പാലത്തിനു സമീപത്തായിരുന്നു നാടിനെ നടുക്കിയ അപകടം.
കണ്ണൂരിൽനിന്നു പഴയങ്ങാടി ഭാഗത്തേക്കു പോവുകയായിരുന്ന ലോറി സൈക്കിളിലിടിച്ചു നിയന്ത്രണം വിട്ടു. സമീപത്തെ ചെറുപാലത്തിന്റെ കൈവരി തകർത്താണു ലോറി നിന്നത്.
ലോറിയുടെ ടയറിൽ കുടുങ്ങി സൈക്കിൾ തകർന്നു. ഗുരുതര പരുക്കേറ്റ രഞ്ജിത്തിനെ ഉടൻ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ലോറി ഡ്രൈവറെ നിസ്സാര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളപട്ടണം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

