കണ്ണൂർ ∙ കുട്ടികളുടെ അമിത ‘സ്ക്രീൻ ടൈം’ കുറയ്ക്കുന്നതിനായി ഫെഡറൽ ബാങ്കും മലയാള മനോരമയും ചേർന്നു നടപ്പാക്കുന്ന ‘കളിയും കാര്യവും’ ബോധവൽക്കരണത്തിന്റെ ഭാഗമായി കണ്ണൂരിൽ ഹിദായത്ത് ഇംഗ്ലിഷ് മീഡിയം ഹൈസ്കൂൾ, സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, തുഞ്ചത്താചാര്യ എച്ച്എസ്എസ്, ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂളുകളിൽ പരിപാടി നടത്തി. അമിതമായ സ്ക്രീൻ ഉപയോഗത്തിന്റെ ദോഷങ്ങൾ, സമ്പാദ്യത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളിലാണു കുട്ടികളെ ബോധവൽക്കരിക്കുന്നത്. മത്സരത്തിലൂടെ കുട്ടികൾക്ക് സമ്മാനങ്ങളും നൽകുന്നു.
ചാക്യാർക്കൂത്ത്, ഗരുഡൻ തൂക്കം എന്നിവയിലൂടെയാണു ബോധവൽക്കരണം.
മാനസികാരോഗ്യ വിദഗ്ധരുടെ സെഷനുകളും ഒരുക്കി. അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
വിവിധ സ്കൂളുകളിൽ പരിപാടി തുടരും. ക്വിസ് മത്സരങ്ങളിൽ വിജയികൾക്ക് ഫെഡറൽ ബാങ്ക് മാനേജർ വിവേക്, സീനിയർ മാനേജർ ആൻഡ് ബ്രാഞ്ച് ഹെഡ് ദീപക്, ഡപ്യൂട്ടി വൈസ് പ്രസിഡന്റ് സുനിൽ എന്നിവർ സമ്മാനങ്ങൾ നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

