കരിവെള്ളൂർ ∙ നേരം വെളുക്കുമ്പോൾ കുണിയനിലെത്തിയാൽ രാത്രി ഇരുട്ടിയാലായിരിക്കും കരിവെള്ളൂർ ചെറുമൂലയിലെ അഭിലാഷ് പത്മനാഭൻ വീട്ടിലേക്ക് മടങ്ങുക. കുണിയനിൽ ദേശാടനപ്പക്ഷികളുടെ ഉത്സവകാലം ആരംഭിച്ചാൽ ഊണും ഉറക്കവുമില്ലാതെ അഭിലാഷ് ക്യാമറയുമായി കാവലിരിക്കും. ആഫ്രിക്കൻ വൻകരയിൽ മാത്രം കഴിയുന്ന ബ്ലാക്ക് ഹെറോൺ എന്ന കരിമുണ്ടിയെ കുണിയനിൽ കണ്ടെത്തിയത് അഭിലാഷാണ്.
കുണിയനിലെ വട്ട
എന്ന ചെറു ദ്വീപിലാണ് കുടുതലായും പക്ഷികളെ കാണപ്പെടുന്നത്. ഒക്ടോബർ മുതൽ മേയ് വരെയാണ് കുണിയനിൽ പക്ഷികളുടെ കാലം. സ്പൂൺവില്ല, വർണക്കൊക്ക്, പമ്പരക്കാട, നാഗമോഹൻ, കമ്പിവാലൻകത്രിക തുടങ്ങി ഒട്ടേറെ പക്ഷികളുടെ അപൂർവചിത്രങ്ങൾ അഭിലാഷ് പകർത്തിയിട്ടുണ്ട്. നെല്ലിയാമ്പതി, മൈസു, കബനി വനം, രംഗണതിട്ടു, മൂന്നാർ, ചിന്നാർ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ ദിവസങ്ങളോളം അഭിലാഷ് പക്ഷികളെ നിരീക്ഷിക്കാൻ ചിലവഴിച്ചിട്ടുണ്ട്. പിറകെ ചെല്ലുംന്തോറും പക്ഷികൾ അകന്നുപോകുമെന്നും നമ്മൾ അനങ്ങാതെ ഇരുന്നാൽ അവർ നമ്മുടെ അരികിലേക്ക് വരുമെന്നുമാണ് അഭിലാഷിന്റെ അഭിപ്രായം. എ.വി.പത്മനാഭന്റെയും ടി.പി.ലതികയുടെയും മകനാണ് അഭിലാഷ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

