ചെറുപുഴ ∙ മലയോര പാതയിൽ വീണ്ടും വാഹനാപകടങ്ങൾ പെരുകുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണു മലയോര പാത വീണ്ടും അപകട
പാതയായി മാറിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പാക്കഞ്ഞിക്കാട് വളവിൽ വച്ചു ഓട്ടോറിക്ഷയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു 3 പേർക്ക് ഗുരുതര പരുക്കേറ്റതാണു ഏറ്റവും ഒടുവിലത്തെ സംഭവം.5 ന് രാവിലെ മലയോര പാതയുടെ ചെറുപുഴ ഭാഗത്തു വച്ചു ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചു ബൈക്കിൽ യാത്രക്കാരിയായ കല്ലങ്കോട് സ്വദേശിനിയായ ഇഞ്ചപ്പുഴ ജിജി (42) 7 ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ചു.
ജിജിയ്ക്കൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന ഭർത്താവ് സുനിൽ ഗുരുതര പരുക്കുകളോടെ ഇപ്പോഴും ചികിത്സയിലാണ്.
മലയോര പാത ഗതാഗതത്തിനു തുറന്നു കൊടുത്ത ശേഷം ചെറുപുഴ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രദേശങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ മാത്രം 15 ലേറെ ആളുകൾക്ക് ഇതിനകം ജീവൻ നഷ്ടമായി കഴിഞ്ഞു. കൊടുംവളവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണു ഒട്ടുമിക്ക വാഹനാപകടങ്ങൾക്കും കാരണമാകുന്നത്.
ഡ്രൈവർമാർക്ക് അപകട മുന്നറിയിപ്പ് നൽകാനായി സ്ഥാപിച്ച പല ബോർഡുകളും ഇതിനകം വാഹനങ്ങൾ ഇടിച്ചും മറ്റും നശിച്ചു.
ഇതിനുപുറമെ ചിലയിടങ്ങളെങ്കിലും റോഡിൽ കുഴികൾ രൂപപ്പെടാനും തുടങ്ങി.
മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതിനാൽ ദൂരെ നിന്നുവരുന്ന വാഹനങ്ങളിലെ ഡ്രൈവർക്ക് അപകട മേഖലയാണെന്നു തിരിച്ചറിയാൻ സാധിക്കാത്ത സ്ഥിതിയാണ്.
മലയോര പാതയിലെ ഓവുചാൽ മണ്ണു വീണു നിറഞ്ഞതിനെ തുടർന്നു മഴവെള്ളം റോഡിലൂടെ ഒഴുകുന്നതും, പാതയുടെ ഇരു വശങ്ങളിൽ വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്നതും അപകടത്തിനു കാരണമാകുന്നുണ്ട്.
അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണർന്നു പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുപോലും നോക്കാറില്ല. മലയോര പാതയിൽ വാഹനങ്ങൾ അനധികൃതമായി നിർത്തിയിടുന്ന വാഹനമുടമകൾക്കു എതിരെ കർശന നടപടി എടുക്കാത്തത് അനധികൃത പാർക്കിങ് വർധിക്കാൻ കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.
മലയോര പാതയിലെ വാഹനാപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാന്നു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]