തളിപ്പറമ്പ് ∙ വാട്ടര്‍ അതോറിറ്റിയുടെ ക്വാര്‍ട്ടേഴ്സിന് നേരെ സാമൂഹ്യവിരുദ്ധരുടെ അക്രമം. മന്ന ഫാറൂഖ് നഗറില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ അധീനതയിലുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടിലാണ് കഴിഞ്ഞ ദിവസം അതിക്രമം നടന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ആറു ജനലുകളുടെ പതിമൂന്നോളം ഗ്ലാസ് പാളികളും വെന്റിലേറ്ററിന്റെ ഗ്ലാസുമാണ് തകര്‍ത്തത്.
അരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി അസി. എൻജിനീയർ എം.സംഗീത തളിപ്പറമ്പ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
ലഹരി മാഫിയകളാണ് അക്രമത്തിന് പിന്നിലെന്ന് സംശയമുണ്ട്.
രണ്ട് നില കെട്ടിടത്തിന്റെ മുകള്‍നിലയില്‍ പ്ലംമര് മാത്രമാണ് നിലവില്‍ താമസിക്കുന്നത്. താഴത്തെ നില അസി.
എൻജിനീയറാണ് താമസിക്കാറുള്ളത്. രണ്ടാഴ്ച മുമ്പ് അസി.
എൻജിനീയർ സ്ഥലം മാറി പോയിരുന്നു. പകരം എത്തിയ ഉദ്യോഗസ്ഥയുടെ വീട് തളിപ്പറമ്പ് നഗരത്തിന് അടുത്ത് തന്നെയായതിനാല്‍ ഇവിടെ താമസിക്കാറില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]