ശ്രീകണ്ഠപുരം∙ ചെമ്പന്തൊട്ടിയിൽ പ്രവർത്തനമാരംഭിച്ച ബിഷപ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിൽ സ്ഥാപിക്കേണ്ട ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ വെങ്കല പ്രതിമ നിർമിക്കുന്നതിന് ആവശ്യമായ വെങ്കല സാമഗ്രികൾ സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ശിൽപി ഉണ്ണി കാനായിക്ക് കൈമാറി. ശ്രീകണ്ഠപുരം നഗരസഭാ അധ്യക്ഷ ഡോ.കെ.വി.ഫിലോമിന, ചെമ്പന്തൊട്ടി ഫൊറോനാ പള്ളി വികാരി ഫാ.
ആന്റണി മഞ്ഞളാംകുന്നേൽ, പി.ടി.മാത്യു, കെ.ജെ.ചാക്കോ കൊന്നക്കൽ, വർഗീസ് വയലാമണ്ണിൽ, ജിയോ ജേക്കബ്, വിൻസന്റ് കഴിഞ്ഞാലിൽ, ഷാജി കുര്യൻ, ജോയി തടത്തിൽ എന്നിവർ പങ്കെടുത്തു.
3 മാസംകൊണ്ട് പ്രതിമയുടെ പണി പൂർത്തീകരിക്കുമെന്ന് മ്യൂസിയം സംഘാടക സമിതി അറിയിച്ചു. ബിഷപ്പിന്റെ പ്രതിമ സ്ഥാപിക്കാൻ വേണ്ടത് 5 ക്വിന്റൽ വെങ്കലമാണ്. ലഭിച്ചത് 15 ക്വിന്റൽ.
മ്യൂസിയത്തിന്റെ കവാടത്തിൽ സ്ഥാപിക്കുന്ന പ്രതിമ സ്ഥാപിക്കാൻ തലശ്ശേരി അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നാണ് വെങ്കലം സ്വരൂപിച്ചത്. 5 ക്വിന്റൽ വെങ്കലം ഉപയോഗിച്ച് 7 അടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിക്കാനാണ് തീരുമാനിച്ചത്.
കണ്ണൂർ, കാസർകോട് ജില്ലകളുടെ വിവിധ ഭാഗങ്ങളിലെ ഇടവകകളിൽനിന്ന് പഴയ വെങ്കല പാത്രങ്ങൾ ശേഖരിച്ച് ഉരുക്കി പ്രതിമ സ്ഥാപിക്കാനായിരുന്നു തീരുമാനം.
ഇതിന് ശിൽപി ഉണ്ണി കാനായിയെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. പ്രതിമ നിർമാണത്തിനായി സ്വരൂപിച്ച വെങ്കല സാധനങ്ങൾ ഉദ്ഘാടന ദിവസം ശിൽപി ഉണ്ണി കാനായിക്ക് കൈമാറാനാണ് തീരുമാനിച്ചതെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.
പ്രതിമ നിർമിച്ചതിനു ശേഷം ബാക്കി വരുന്ന വെങ്കലം നിർമാണച്ചെലവിനായി ഉപയോഗിക്കാനാണ് തീരുമാനം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]