കണ്ണൂർ∙ സെനഗലിൽ നിന്നുള്ള സ്ട്രൈക്കർ അബ്ദു കരിം സാംബ് (29) ഈ സീസണിൽ കണ്ണൂർ വോറിയേഴ്സ് ഫുട്ബോൾ ക്ലബ്ബിനു കളിക്കും. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ റിയൽ കശ്മീർ എഫ്സിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
ഇന്ത്യയിൽ റിയൽ കശ്മീരിന് പുറമേ ഷില്ലോങ് ലജോങ്, ചർച്ചിൽ ബ്രദേഴ്സ് എന്നീ മുൻനിര ക്ലബുകൾക്കുവേണ്ടിയും താരം കളിച്ചിട്ടുണ്ട്.തുർക്കി, ബെറൂത്ത്, മൊറോക്കോ, ലബനൻ, ലിബിയ എന്നീ രാജ്യങ്ങളിലെ ആഭ്യന്തര ലീഗുകളിൽ കഴിവ് തെളിയിച്ച താരമാണ് അബ്ദു കരിം സാംബ്.
2016ൽ സെനഗൽ ഒന്നാം ഡിവിഷൻ ക്ലബ് എഎസ്സി ജറാഫിറിലൂടെയാണ് കരിയറിന്റെ തുടക്കം.ആ വർഷം ടീമിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ആ സീസണിൽ ലീഗിലെ മികച്ച കളിക്കാരനുമായി.
ടുണീഷ്യൻ താരം നിദാൽ, സ്പാനിഷ് താരങ്ങളായ അഡ്രിയാൻ, അസിയർ, കാമറൂണിൽ നിന്നുള്ള ലവസാംബ എന്നിവരാണ് വോറിയേഴ്സുമായി ഈ സീസണിൽ കരാർ ഒപ്പിട്ട വിദേശ താരങ്ങൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]