പരിയാരം∙ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ നവീകരണ പ്രവർത്തനങ്ങൾക്ക് ഒച്ചിഴയും വേഗം.
4 വർഷം മുൻപ് തുടങ്ങിയ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല.കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 40 കോടി രൂപ ചെലവിട്ടുള്ള നവീകരണ പ്രവൃത്തി പൂർത്തിയാക്കാത്തതിനാൽ പല വാർഡുകളും അടച്ചിട്ട നിലയിലാണ്.
ഇതോടെ കിടത്തിച്ചികിത്സയും അവതാളത്തിലായി. പല വാർഡുകളും തുറക്കാത്തതിനാൽ രോഗികൾക്ക് കിടക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്.
അതിനാൽ ചില വാർഡുകളിൽ രോഗികൾ തറയിൽ കിടക്കേണ്ട
അവസ്ഥയാണ്.ആരോഗ്യ മന്ത്രി വീണാ ജോർജ്, സ്ഥലം എംഎൽഎ എം.വിജിൻ എന്നിവർ നവീകരണ പ്രവൃത്തി വേഗത്തിലാക്കണമെന്നു പലതവണ നിർദേശം നൽകിയിട്ടും പണി പാതിവഴിയിൽ തന്നെയാണ്. ആശുപത്രി കെട്ടിടത്തിലെ 5, 7, 8 നിലകളിലെ ചില വാർഡുകളാണ് നവീകരണ പ്രവൃത്തി പൂർത്തിയാക്കാത്തതിനാൽ രോഗികൾക്ക് തുറന്നു കൊടുക്കാതെ അടച്ചിട്ടത്.
ദിനംപ്രതി 75 ഡയാലിസിസ് നടത്തുന്ന ഡയാലിസിസ് കേന്ദ്രം, ഓപ്പറേഷൻ തിയറ്റർ, ലിഫ്റ്റുകൾ, അഗ്നിരക്ഷാസുരക്ഷാ സംവിധാനങ്ങൾ എന്നിവയുടെ പ്രവൃത്തികളും ഇഴയുകയാണ്.സർക്കാർ ഏറ്റെടുത്തതിനു ശേഷം രോഗികൾ പരിയാരത്ത് ചികിത്സയ്ക്ക് ആശ്രയിക്കുന്ന രോഗികളുടെ എണ്ണം ഏറെ വർധിച്ചിട്ടുണ്ട്.
നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതിനാൽ ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റിയ നിലയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]