
പഴയങ്ങാടി∙ ഒഴിവുദിവസങ്ങളിലും സായാഹ്നങ്ങളിലും മാടായിപ്പാറയിൽ എത്തുന്നവരിൽ ചിലർ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പാറയിൽതന്നെ തള്ളുന്നത് വ്യാപകമായി. പാറയിൽ നിറഞ്ഞ് നിൽക്കുന്ന കാക്കപൂവിനരികിലാണ് ഏറെ മാലിന്യങ്ങളും തള്ളുന്നത്.
പ്ലാസ്റ്റിക് ബോട്ടിലുകൾ, ബിയർ ബോട്ടിൽ എന്നിവ പാറയിൽ യഥേഷ്ടം കാണാം. പാറയിൽ മാലിന്യം തള്ളരുതെന്നും വാഹനങ്ങൾ കയറ്റരുതെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആഘോഷങ്ങൾ കഴിഞ്ഞ് മാലിന്യം പാറയിൽതന്നെ തള്ളിയാണ് പലരും പോകുന്നത്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിലെ ഈ അതിക്രമം തടയാൻ ആരും മുന്നോട്ടുവരുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]