
കാലാവസ്ഥ
∙ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയ്ക്കു സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
വൈദ്യുതിമുടക്കം
ചെറുപുഴ ∙ കാക്കയംചാൽ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രി, ചെറുപുഴ അങ്കണവാടി, ചെറുപുഴ ബിഎസ്എൻഎൽ, ചമയം, ചെറുപുഴ ഡെവലപ്പേഴ്സ്, ലാൻഡ് മാർക്ക്, പടിഞ്ഞാത്ത്, തട്ടാശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളിൽ: 7.30 – 5.00.
പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ഒഴിവ്
പഴയങ്ങാടി ∙ താലൂക്ക് ആശുപത്രിയിൽ എക്സറേ ടെക്നിഷ്യൻ, ഫിസിയോ തെറപ്പിസ്റ്റ്, ഇസിജി ടെക്നിഷ്യൻ, ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 9ന്.
അധ്യാപക ഒഴിവ്
പഴയങ്ങാടി ∙ കൊട്ടില ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസിൽ താൽക്കാലിക അധ്യാപക ഒഴിവ്.
അഭിമുഖം 15ന് രാവിലെ 11ന്.
സീറ്റ് ഒഴിവ്
∙ പട്ടുവം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിസിഎ, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോഓപ്പറേഷൻ, എംഎസ്സി കംപ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8547005048.
എംബിഎ, ബിടെക്,എംടെക് പ്രവേശനം
തലശ്ശേരി ∙ എൻജിനീയറിങ് കോളജിൽ എംബിഎ (റഗുലർ), എംബിഎ (വർക്കിങ് പ്രഫഷണൽ), ബിടെക് (ഇഇഇ, എംഇ, സിഇ – വർക്കിങ് പ്രഫഷനൽസ്), എംടെക് (എംബെഡഡ് സിസ്റ്റംസ് ആൻഡ് വിഎൽഎസ്ഐ –വർക്കിങ് പ്രഫഷനൽസ്) കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു.
www.cethalassery.ac.in.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
∙ കടന്നപ്പള്ളി വെള്ളാലത്ത് ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. wwww.malabardevaswom.kerala.gov.in.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]