കരിയാടുനിന്ന് ലഭിച്ച 20 പെരുമ്പാമ്പിൻ മുട്ടകൾ കോടിയേരിയിൽ വിരിഞ്ഞു
പാനൂർ ∙ കരിയാടുനിന്ന് ലഭിച്ച 20 പെരുമ്പാമ്പിൻ മുട്ടകൾ കോടിയേരിയിൽ വിരിഞ്ഞു. സർപ്പ വോളന്റിയറും ജില്ലാ വന്യജീവി സംരക്ഷണ സംഘടനയുടെ പ്രവർത്തകനുമായ ബിജിലേഷ് കോടിയേരിയുടെ വീട്ടിലാണു വിരിഞ്ഞത്.
മേയ് ആദ്യ വാരത്തിലാണ് കരിയാട് വീട്ടുപറമ്പിൽ പെരുമ്പാമ്പിനെ കണ്ടത്. വീട്ടുകാർ ബിജിലേഷിനെ വിവരമറിയിച്ചു.
പെരുമ്പാമ്പിനെ പിടികൂടിയ ബിജിലേഷ് പിന്നീട് ആവാസ സ്ഥലത്തേക്കു വിട്ടു. പാമ്പിനെ കണ്ട
സ്ഥലത്ത് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് മുട്ടകൾ ശ്രദ്ധയിൽ പെട്ടത്. കൃത്രിമ സംവിധാനത്തിൽ എല്ലാം വിരിയിച്ചു.
പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ണവം ഉൾക്കാട്ടിൽ വിട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]