
കണ്ണൂർ ജില്ലയിൽ ഇന്ന് (13-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അപേക്ഷ ക്ഷണിച്ചു
കതിരൂർ ∙ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിലേക്ക് വിദ്യാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. ജിഎസ്ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് റോബോട്ടിക് ടെക്നിഷൻ എന്നീ കോഴ്സുകളിലേക്ക് കോഴ്സ് കാലാവധി 6 മാസം. പ്രായപരിധി 15-23 വയസ്സ് വരെ. സ്കൂളിൽ നിന്ന് നേരിട്ടോ വെബ്സൈറ്റിൽ നിന്നോ അപേക്ഷ ഫോം ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 15. ബന്ധപ്പെടേണ്ട നമ്പർ 9061111175
വൈദ്യുതി മുടങ്ങും
വേങ്ങാട്∙ കായലോട്, ഓലായിക്കര, കുട്ടിച്ചാത്തൻ മഠം, പാച്ചപ്പൊയ്ക എന്നിവിടങ്ങളിൽ 9.30– 5.30
അഭിമുഖം 15, 16 തീയതികളിൽ
കൂത്തുപറമ്പ് ∙ നിർമലഗിരി കോളജിൽ അതിഥി അധ്യാപകരെ അഭിമുഖം 15, 16 തീയതികളിൽ നടക്കും. 15ന് 9.30ന് മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി, ഇക്കണോമിക്സ്, 1:30ന് മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, 16ന് 9:30ന് ഇംഗ്ലിഷ്, ബോട്ടണി, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, 1.30ന് കൊമേഴ്സ്, ഹിന്ദി, ഹോം സയൻസ്.
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ജനറൽ മെഡിസിൻ– ഡോ.അഭിലാഷ്
∙ജനറൽ സർജറി – ഡോ.വിനോദ്കുമാപ്
∙ഓർത്തോപീഡിക്സ് –ഡോ.അജയറാം
∙ഗൈനക്കോളജി –ഡോ.പൂർണിമ
∙നേത്ര വിഭാഗം –ഡോ.സോണിയ
∙ഇഎൻടി –ഡോ.സാവിത്രി
∙പൾമണോളജി –ഡോ.ജയശ്രീ
∙പീഡിയാട്രിക്സ് –ഡോ.അബ്ദുൽസലീം
∙ഡന്റൽ –ഡോ.രജിത
∙സ്കിൻ –ഡോ.അബൂബക്കർ
∙സൈക്യാട്രി – ഡോ.മീനു മേരി
∙ക്ലിനിക്കൽ സൈക്കോളജി– ഡോ.ഇ.വി.ജോണി
അധ്യാപക ഒഴിവ്
ഇരിട്ടി∙ വീർപ്പാട് ശ്രീനാരായണ ഗുരു കോളജിൽ കംപ്യൂട്ടർ സയൻസ്, മാനേജ്മെന്റ് സ്റ്റഡീസ്, ഹിന്ദി എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച്ഡി യോഗ്യതയുമുള്ളവർക്കു അപേക്ഷിക്കാം. കൂടിക്കാഴ്ച 23ന് 9.30 കോളജിൽ നടക്കും. ഫോൺ.04902454000.
മട്ടന്നൂർ∙ പഴശ്ശിരാജ എൻഎസ്എസ് കോളജിലേക്ക് വിവിധ വിഷയങ്ങളിലേക്കുള്ള ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് താഴെ പറയും പ്രകാരം ഇന്റർവ്യൂ നടക്കും. 14ന് സുവോളജി (9.30), ഹിന്ദി (11.30), ഇക്കണോമിക്സ് (1.30), 15ന് രാവിലെ സ്റ്റാറ്റിസ്റ്റിക്സ് (9.30), ഫിസിക്സ് (10.00), മാത്തമാറ്റിക്സ് (11.00), ബോട്ടണി (1.30), 16ന് ഇംഗ്ലിഷ് (9.30), ജേണലിസം (11.30), കെമിസ്ട്രി (1.30), മലയാളം (2.00). ഉദ്യോഗാർഥികൾ ഇന്റർവ്യൂവിന് ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.