കല്യാശ്ശേരി ∙ ദേശീയപാത മാങ്ങാട്ടുപറമ്പിൽനിന്നു കണ്ണപുരം റോഡിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന പുതിയ അടിപ്പാതയുടെ നിർമാണം പൂർത്തിയായി. ബസുകൾ അടക്കമുള്ള വാഹനങ്ങളെ കടത്തിവിടാൻ തുടങ്ങി.
അടിപ്പാതയിലെ റോഡ് നിർമാണം ഇനിയും പൂർത്തിയായിട്ടില്ല. കഴിഞ്ഞ ഒരു വർഷമായി സ്വകാര്യ ബസുകൾക്കും മറ്റു വാഹനങ്ങൾക്കും തടസ്സമായ വഴിയാണു കഴിഞ്ഞ ദിവസം തുറന്നു കൊടുത്തത്.
ഇത്രയും കാലം തളിപ്പറമ്പ് ഭാഗത്തുനിന്നുള്ള ബസുകൾ കല്യാശ്ശേരി ഹാജിമൊട്ട ഭാഗത്തേക്ക് പോയി വീണ്ടും ധർമശാല ഭാഗത്തേക്ക് തിരിച്ചെത്തണമായിരുന്നു.
4 കിലോമീറ്റർ അധികദൂരം യാത്ര ചെയ്താണു കണ്ണപുരം റോഡിലേക്ക് കടന്നത്. നാട്ടുകാരുടെ യാത്രാ പ്രശ്നവുമായി ബന്ധപ്പെട്ടു മലയാള മനോരമ തുടർച്ചയായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ജനങ്ങളുടെ ശക്തമായ ആവശ്യത്തെ തുടർന്നു എം.വി.ഗോവിന്ദൻ എംഎൽഎ പ്രശ്നത്തിൽ ഇടപെട്ടു. 10 മീറ്റർ വീതിയിലും 4 മീറ്റർ ഉയരവുമുള്ള അടിപ്പാതയാണ് പുതുതായി നിർമിച്ചത്.
ബസുകൾക്കും വലിയ വാഹനങ്ങൾക്കും സുഗമമായി കടന്നുപോകാൻ സാധിക്കും.
ഇതിനു മുൻപ് വീതികുറഞ്ഞ 2 അടിപ്പാതകൾ മാങ്ങാട്ടുപറമ്പ് നിർമിച്ചു. ആസൂത്രണത്തിന്റെ പിഴവ് കാരണം പിന്നീട് 2 തവണ പൊളിച്ചു മാറ്റേണ്ടി വന്നു. ജനങ്ങളുടെ യാത്രാ ആവശ്യം പരിഗണിക്കാതെയുള്ള നിർമാണത്തിലൂടെ കോടിക്കണക്കിന് രൂപയുടെ പാഴ്ച്ചെലവാണു ഉണ്ടായത്. കണ്ണപുരം റോഡിലേക്ക് പ്രവേശനം തടസ്സപ്പെടുമെന്ന ആശങ്ക പരിഹരിക്കാൻ സാധിച്ചതിൽ നാട്ടുകാരും യാത്രക്കാരും ഏറെ ആശ്വാസത്തിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

