പയ്യന്നൂർ ∙ പയ്യന്നൂർ പഞ്ചായത്തായിരുന്ന കാലത്ത് 18 വർഷം തുടർച്ചയായി പ്രസിഡന്റായിരുന്ന പിതാവിന്റെ മകൾ, നഗരസഭയായപ്പോൾ രണ്ടു തവണ ചെയർപഴ്സനായി. മുൻ എംഎൽഎ പരേതനായ എൻ.സുബ്രഹ്മണ്യ ഷേണായിക്കും മകൾ എസ്.ജ്യോതിക്കുമാണ് ഇങ്ങനെയൊരു അവസരം കൈവന്നത്.
ജില്ലാ കൗൺസിൽ പ്രതിനിധിയായും എസ്.ജ്യോതി പ്രവർത്തിച്ചിട്ടുണ്ട്. 1990ൽ ആണ് ജ്യോതി ആദ്യം മത്സരിക്കുന്നത്.
അന്ന് വനിതകളെ സ്ഥാനാർഥിയായി കിട്ടുക പ്രയാസമായിരുന്നു.
ജില്ലാ കൗൺസിലിലെ വനിതാ സംവരണ സീറ്റിലേക്ക് നാമനിർദേശപത്രിക നൽകാൻ തലേദിവസം രാത്രിയിലാണ് സിപിഎം നേതാക്കൾ പറയുന്നത്. കുട്ടികൾ ചെറുതായതിനാൽ പ്രയാസത്തോടെയായിരുന്നു മത്സരരംഗത്ത് പ്രവർത്തിച്ചതെന്ന് ജ്യോതി ഓർക്കുന്നു.
ജയിച്ചതോടെ നല്ല പ്രവർത്തനം കാഴ്ചവച്ചു. 1995ൽ പയ്യന്നൂർ നഗരസഭയിൽ ആദ്യമായി നടന്ന തിരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനം വനിതാ സംവരണമായപ്പോൾ പയ്യന്നൂരിലെ സിപിഎമ്മിന് പുതിയ വനിതയെ തേടി നടക്കേണ്ടി വന്നില്ല.
23-ാം വാർഡിൽ മത്സരിച്ച് ജയിച്ച എസ്.ജ്യോതി ആദ്യ നഗരസഭാ അധ്യക്ഷയായി.
2000ൽ അധ്യക്ഷ സ്ഥാനം ജനറൽ ആയിരുന്നുവെങ്കിലും എസ്.ജ്യോതി വീണ്ടും നഗരസഭാധ്യക്ഷയായി. സംസ്ഥാനത്ത് സിപിഎം തുടർച്ചയായി 2 തവണ നഗരസഭ അധ്യക്ഷ പദവി നൽകിയ അപൂർവം വനിതകളിൽ ഒരാളാണ് ജ്യോതി.
ജ്യോതിയുടെ പിതാവ് സ്വാതന്ത്ര്യ സമര സേനാനി എൻ.സുബ്രഹ്മണ്യ ഷേണായി 1964 മുതൽ 18 വർഷക്കാലം പയ്യന്നൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1977ലും 1980ലും പയ്യന്നൂരിന്റെ എംഎൽഎയുമായിരുന്നു.
71–ാം വയസ്സിലെത്തിയ ജ്യോതി പാർലമെന്ററിരംഗത്തുനിന്നു മാറിനിൽക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

