അധ്യാപക ഒഴിവ്
ചിറക്കര ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിക്കൽ സയൻസ് അധ്യാപകനെ നിയമിക്കുന്നു. ഇന്റർവ്യൂ നാളെ 10ന്.
റിസർച് സയന്റിസ്റ്റ് നിയമനം
കണ്ണൂർ ∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജിലെ വിആർഡിഎൽ സ്കീമിൽ റിസർച് സയന്റിസ്റ്റ് (മെഡിക്കൽ) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. എംബിബിഎസ് കഴിഞ്ഞ് ടിസിഎംസി/ കെഎസ്എംസി റജിസ്ട്രേഷൻ നേടിയവർക്ക് അപേക്ഷിക്കാം.
4 വർഷത്തെ ഗവേഷണ/ അധ്യാപന പരിചയം നിർബന്ധം. അല്ലെങ്കിൽ യഥാക്രമം ഡിസിഐ, വിസിഐ അംഗീകരിച്ച ബിഡിഎസ്, ബിവിഎസ്സി കോഴ്സ് കഴിഞ്ഞ് 5 വർഷത്തെ ഗവേഷണം/ അധ്യാപന പരിചയം ഉണ്ടായിരിക്കണം.
അർഹരായവർ 15ന് 11ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിൽ വോക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. വിവരങ്ങൾക്ക്: gmckannur.edu.in.
ധനസഹായ വിതരണം ഇന്ന്
ന്യൂമാഹി ∙ വ്യാപാരി വ്യവസായി ഏകോപന സമിതി ന്യൂമാഹി യൂണിറ്റിന്റെ നേതൃത്വത്തിൽ ആശ്രയ പദ്ധതിയിൽ അംഗമായി തുടരുന്നതിനു ഇടയിൽ മരിച്ച അരയാക്കൂൽ ബാബുവിന്റെ ആശ്രിതർക്ക് ഉള്ള 10 ലക്ഷം രൂപ ധനസഹായ വിതരണം ഇന്നു വൈകിട്ട് 4നു മാഹിപ്പാലം ഹീറ സോഷ്യൽ സെന്ററിൽ നടക്കും.
ചടങ്ങിൽ തളിപ്പറമ്പ് ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ച യൂണിറ്റ് ഫണ്ട് കൈമാറൽ ചടങ്ങും നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം നിർവഹിക്കും.
ജില്ലാ മിനി അത്ലറ്റിക് മീറ്റ് 22ന്
തലശ്ശേരി∙ ജില്ലാ മിനി അത്ലറ്റിക് മീറ്റ് (ഓപ്പൺ ചാംപ്യൻഷിപ്) 22ന് തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിൽ നടക്കും.
ജില്ലാ അത്ലറ്റിക്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മത്സരത്തിൽ 10 വയസ്സിനു താഴെയും 12 വയസ്സിനു താഴെയുമുളള 2 വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാമെന്ന് സംഘാടകരായ ജോസ് മാത്യു, യു.ഷാജി, കെ.കെ.ഷാമിൻ, ഇ.സുരേഷ് ബാബു എന്നിവർ പരിപാടികൾ അറിയിച്ചു. ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും ക്ലബ്ബുകൾക്കും പങ്കെടുക്കാം.
ഫോൺ: 9605435115.
സ്പോർട്ടിങ് ഫുട്ബോൾ ടൂർണമെന്റ് ജനുവരിയിൽ
കണ്ണൂർ ∙ സ്പോർട്ടിങ് എഫ്സി ചൊവ്വയുടെ ജില്ലാതല സ്പോർട്ടിങ് സ്വർണക്കപ്പ് സെവൻസ് ഫ്ലഡ്ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് ചൊവ്വ പാതിരിപ്പറമ്പ് മൈതാനിയിൽ ജനുവരി ആദ്യവാരം ആരംഭിക്കും. ഫോൺ: 9567315393.
സൗജന്യ നേത്ര പരിശോധന 15ന്
ചെറുപുഴ ∙ കണ്ണൂർ ജില്ലാ ആശുപത്രി, സഞ്ചരിക്കുന്ന നേത്ര വിഭാഗം, പെരിങ്ങോം താലൂക്ക് ആശുപത്രി, പുളിങ്ങോം കുടുംബാരോഗ്യകേന്ദ്രം, വ്യാപാരി വ്യവസായി സമിതി യൂത്ത് വിങ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണയ ക്യാംപും സ്പെഷ്യൽറ്റി സ്കിൻ ക്യാംപും 15നു രാവിലെ 9.30 മുതൽ ഒരു മണി വരെ ഭൂദാനം സാംസ്കാരിക നിലയത്തിൽ നടക്കും. വ്യാപാരി വ്യവസായി യൂത്ത് വിങ് ജില്ലാ സെക്രട്ടറി ടി.ടി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.
ടി.ശ്രീജിത്ത് അധ്യക്ഷത വഹിക്കും. ഫോൺ: 8281733904, 9562870949.
ദേവസ്വം പട്ടയക്കേസുകൾ മാറ്റി
കണ്ണൂർ ∙ കലക്ടറേറ്റിൽ ഇന്ന് നടത്താനിരുന്ന പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വാദം കേൾക്കൽ ജനുവരി 29 ലേക്ക് മാറ്റിയതായി ഡപ്യൂട്ടി കലക്ടർ (ആർ ആർ) ലാൻഡ് ട്രൈബ്യൂണൽ (ദേവസ്വം) അറിയിച്ചു.
ബോയ്സ് ടൗൺ റോഡിൽ ഗതാഗത നിയന്ത്രണം
പേരാവൂർ ∙ കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിന്റെ അറ്റകുറ്റ പണികൾക്കായി നാളെ വൈകുന്നേരം വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ നെടുംപൊയിൽ –പേര്യ ചുരം വഴി കടന്നു പോകണം.
വൈദ്യുതി മുടക്കം
ചൊവ്വ ∙ അമ്പലക്കുളം, അമ്പാടി റോഡ്, പിവിഎസ് ഫ്ലാറ്റ് 10.00– 2.00, ഷെൽട്ടേഴ്സ്, പന്നിക്കുന്ന് 8.00– 2.00, മയ്യാല പീടിക, കനാൽ, എടച്ചൊവ്വ യുപി സ്കൂൾ 9.00– 6.00.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

