മാഹി ∙ ഒന്നാം ലോക മഹായുദ്ധത്തിന്റെ പരിസമാപ്തി കുറിച്ചതിന്റെ വാർഷികം നവംബർ 11 മാഹിയിലെ ഫ്രഞ്ച് പൗരന്മാർ ഫ്രാൻസിലെ ധീര യോദ്ധാക്കളെ അനുസ്മരിച്ച് ചടങ്ങുകൾ നടത്തി. രാവിലെ മാഹി സെന്റ് തെരേസ ബസിലിക്ക ചുമരിൽ സ്ഥാപിച്ച ജോൺ ഓഫ് ആർക്ക് (ഴന്താർക്ക) പ്രതിമയ്ക്ക് മുന്നിൽ ഫ്രഞ്ച് പൗരന്മാർ ദീപം തെളിയിച്ചു.
പിന്നീട് ഗവ.ഹൗസിനു സമീപത്തെ ഫ്രഞ്ച് സംഘടന കാര്യാലയം ആയ യൂന്യോംദ് ഫ്രാൻസെദ് മായേയിൽ ഒത്തുചേർന്നു. ഫ്രാൻസിന്റെയും ഇന്ത്യൻ ദേശീയ പതാകയും ഒരു കൊടി മരത്തിൽ ഇരുവശത്തായി ഉയർത്തി.
തുടർന്ന് ടഗോർ പാർക്കിൽ സ്ഥാപിച്ച ഫ്രഞ്ച് വിപ്ലവ ധീരവനിത മറിയാന്ന് പ്രതിമയ്ക്ക് മുന്നിൽ പുഷ്പചക്രം അർപ്പിക്കാൻ വിപ്ലവ സ്മരണകളുമായി അംഗങ്ങൾ മാർച്ച് നടത്തി.
സംഘടനയുടെ മുൻ പ്രസിഡന്റ് പനങ്ങാടൻ ബാലൻ ഫ്രഞ്ച് പതാക വഹിച്ച് മാർച്ചിനു നേതൃത്വം നൽകി. സംഘടന പ്രസിഡന്റ് ഫിലിപ്പ് കാരമക്കുഴിയും മുൻ പ്രസിഡന്റ് ഉഷ വട്ടക്കാരിയും ചേർന്ന് പുഷ്പ ചക്രം അർപ്പിച്ചു.
മുൻ പ്രസിഡന്റും ഫ്രാൻസിൽ നിന്നു നാട്ടിലെത്തിയ അടിയേരി കനകരാജ് ചടങ്ങുകൾ നിയന്ത്രിച്ചു. പൊയ്ത്തായ കമല, പ്രമീള കല്ലാട്ട്, നാലില്ലക്കാരൻ ബാലകൃഷ്ണൻ, കണ്ടോത്ത് വൈശാഖ്.
ജയരാജൻ, കെ.ഒ.സരോഷ് എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

