ഇരിട്ടി ∙ തകർന്നു ചെളിക്കുളമായ മാക്കൂട്ടം ചുരം പാതയിൽ താൽക്കാലിക അറ്റകുറ്റപ്പണി. വലിയ കുഴികൾ നികത്തി (ഡബ്ല്യുഎംഎം രീതി) വാഹനഗതാഗതത്തിനു തടസ്സമില്ലാത്ത പ്രവൃത്തിയാണു നടത്തിയത്.
മഴ നേരത്തേ എത്തിയതിനെത്തുടർന്നു നവീകരണം പാതിവഴിയിൽ നിർത്തിയതിനാൽ ഏറ്റവും അപകടാവസ്ഥയിലായ കൂട്ടുപുഴ – മാക്കൂട്ടം പാതയിലെ 1.300 കിലോമീറ്റർ ദൂരമാണ് ഇന്നലെ അറ്റകുറ്റപ്പണി നടത്തിയത്.
മഴ മാറി റോഡ് ഉണങ്ങിയാൽ ഉടൻ ടാറിങ് നടത്തുമെന്നും ഒരാഴ്ചത്തെ പ്രവൃത്തിയേ അവശേഷിക്കുന്നുള്ളൂവെന്നും അതുവരെ ഗതാഗതപ്രതിസന്ധി ഉണ്ടാകാതിരിക്കാൻ അറ്റകുറ്റപ്പണി തുടരുമെന്നും കരാറെടുത്ത വിരാജ്പേട്ട എൻബിഎൻ കൺസ്ട്രക്ഷൻസ് ഉടമ നാമേര ബല്യപ്പ നവീൻ അറിയിച്ചു. 7 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ്ങും കോൺക്രീറ്റും ഓവുചാലും ഉൾപ്പെടെ 2.8 കോടി രൂപയ്ക്കു നവീകരിക്കുന്നതാണ് ഈ പ്രവൃത്തി.
പെരുമ്പാടിയിൽനിന്ന് 2.3 കിലോമീറ്റർ ദൂരം 5.5 കോടി രൂപയ്ക്കു നവീകരിക്കുന്ന പ്രവൃത്തിയും മഴയെത്തുടർന്നു നിർത്തി.
ഇവിടെയും താൽക്കാലിക അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ ചുരം പാതയിൽ അഗാധമായ കൊല്ലികളും വളവുകളുമുള്ള ഭാഗങ്ങളിൽ റോഡരികുകളിൽ മണൽച്ചാക്ക് അടുക്കി അപകട
മുന്നറിയിപ്പും ഒരുക്കിയിട്ടുണ്ട്. ‘കുടകിലേക്കുള്ള പാതാളം’ എന്ന പേരിൽ കഴിഞ്ഞ 21 മുതൽ 25 വരെ മലയാള മനോരമ വാർത്താ പരമ്പര ചെയ്തിരുന്നു.
വാർത്തകളുടെ കോപ്പികൾ ഉൾപ്പെടെ റോഡ് തകർച്ച പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവർ കർണാടക സർക്കാരിൽ നിവേദനങ്ങൾ നൽകിയിരുന്നു. മനോരമ പരമ്പരയോടു പ്രതികരിച്ച വിരാജ്പേട്ട
എംഎൽഎ എ.എസ്.പൊന്നണ്ണ മഴ മാറിയാൽ ഉടൻ പ്രവൃത്തികൾ പുനരാരംഭിക്കുമെന്നും അറിയിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]