പയ്യന്നൂർ ∙ പയ്യന്നൂരിന്റെ ടൂറിസം സ്വപ്നങ്ങൾക്ക് പ്രതീക്ഷനൽകിയ പയ്യന്നൂരിലെ കാപ്പാട് ബാക്ക് വാട്ടർ ടൂറിസം പദ്ധതി അടച്ചുപൂട്ടി. കരാറുകാരൻ പുഴയിൽ ഉപേക്ഷിച്ച പെഡൽ ബോട്ടുകളും മറ്റും വെള്ളംകയറി നശിക്കുന്നു. പെരുമ്പ ദേശീയപാതയോട് ചേർന്ന് ചിറ്റാരിക്കൊവ്വലിലെ ടൂറിസം പദ്ധതിയാണ് അടച്ചുപൂട്ടിയത്. ഒരുകോടി രൂപ ചെലവിൽ നിർമിച്ച പദ്ധതി 2018 മേയ് 4ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.
റാഫ്റ്റിങ്, കയാക്കിങ്, ലഘുഭക്ഷണ ശാലകൾ, ഏറുമാടം, കണ്ടൽ ഉദ്യാനം, കിഡ്സ് സോൺ, ഹൗസ് ബോട്ട് എന്നിവ ഒരുക്കിയാണ് നഗരസഭയുടെ അധീനതയിലുള്ള പദ്ധതി തുടങ്ങിയത്. വ്യക്തികളിൽ നിന്ന് നഗരസഭ നേടിയെടുത്ത സ്ഥലത്താണ് ലഘു ഭക്ഷണ ശാലകൾ ഉൾപ്പെടെ നിർമിച്ചത്. ഡിടിപിസിയാണ് പദ്ധതി നടപ്പാക്കിയത്. ഡിടിപിസിയും നഗരസഭയും വേണ്ടത്ര ശ്രദ്ധ നൽകാത്തതിനാൽ ഈ ടൂറിസം കേന്ദ്രം ജനങ്ങൾ കയ്യൊഴിയുകയിരുന്നു.
കരാർ ഏറ്റെടുത്തയാൾ പുതിയ ചില സംവിധാനങ്ങൾ ഒരുക്കിയെങ്കിലും അതൊന്നും വിജയം കണ്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]