പാപ്പിനിശ്ശേരി ∙ ദേശീയപാത വളപട്ടണം പാലത്തിൽ വാഹനക്കുരുക്ക് അഴിയുന്നില്ല. പാലത്തിലെ റോഡിലെ മേൽപാളി ടാറിങ് തകർന്ന് കുഴികൾ രൂപപ്പെട്ടതും പാപ്പിനിശ്ശേരിയിൽനിന്നു പാലത്തിലേക്കു കയറുന്ന സ്ലാബിന്റെ കോൺക്രീറ്റ് തകർന്നു വിള്ളൽ വന്നതും വാഹക്കുരുക്ക് വർധിപ്പിക്കുകയാണ്.
കുഴികൾ നിറഞ്ഞ സ്ഥലത്ത് വാഹനങ്ങൾ നിർത്തി കടന്നുപോകുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. കുഴികളിൽ വീഴുന്ന ചെറുവാഹനങ്ങൾ അപകടത്തിൽ പെടുന്നതായും പരാതിയുണ്ട്.
2 ആഴ്ച മുൻപ് ദേശീയപാത നിർമാണ കരാറുകാർ കുഴികൾ അടച്ചിരുന്നു.
എന്നാൽ മഴ ഒന്നു പെയ്തതോടെ കുഴികൾ പഴയ നിലയിലായി. 9 വർഷത്തിലേറെയായി ദേശീയപാതയിൽ പാപ്പിനിശ്ശേരി മുതൽ താഴെചൊവ്വ വരെ ടാറിങ് നടത്തിയിട്ടില്ല. പലപ്പോഴും പേരിനൊരു കുഴിയടയ്ക്കൽ മാത്രമാണ് നടക്കുന്നത്.വളപട്ടണം, പുതിയതെരു എന്നിവിടങ്ങളിൽ അപകടകരമായ നിലയിൽ റോഡ് തകർന്നു വൻകുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
എന്നിട്ടും പ്രശ്നം പരിഹരിക്കാൻ അധികൃതർ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. നടപ്പാതയിൽ സ്ലാബുകൾ തകർന്നതു കാൽനടയാത്രക്കാർക്കും ദുരിതമാകുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]