തളിപ്പറമ്പ് ∙ അഴീക്കൽ, പറശ്ശിനിക്കടവ് മേഖലകളിൽ ജലഗതാഗതത്തിനു പുത്തനുണർവേകാൻ ആലപ്പുഴയിൽനിന്നു കറ്റമറൈൻ ബോട്ടുകളെത്തി. ആലപ്പുഴയിൽനിന്ന് 4 ദിവസം നീണ്ട
കടൽ യാത്രയിലൂടെയാണു ബോട്ടുകൾ അഴീക്കലിൽ എത്തിച്ചത്. ഇവ അടുത്ത ദിവസം പറശ്ശിനിക്കടവിലെത്തിക്കും.
പറശ്ശിനിക്കടവ് – മാട്ടൂൽ റൂട്ടിൽ സർവീസ് നടത്തിയിരുന്ന എസ് 26 ബോട്ട് അറ്റകുറ്റപണികൾക്കായി കരയ്ക്കു കയറ്റിയിരുന്നു. ഇതിനു പകരമായാണ് ഇരട്ട
എൻജിൻ ഘടിപ്പിച്ച എഫ് 6, എസ് 5 ബോട്ടുകളെത്തിയത്. ഡ്രൈവർമാരായ ദിലീപ്, സരീഷ് എന്നിവരുടെ നേതൃത്വത്തിൽ 5 പേർ വീതമുള്ള ജലഗതാഗത വകുപ്പ് ജീവനക്കാർ ബോട്ടുമായി 8ന് ആണു ആലപ്പുഴയിൽനിന്നു യാത്ര തിരിച്ചത്.
മുനമ്പം – ചേറ്റുവാ – ബേപ്പൂർ റൂട്ടിലാണു അഴീക്കലിലെത്തിയത്. ആലപ്പുഴ, എറണാകുളം മേഖലയിൽ ഓടിയിരുന്ന ബോട്ടാണ് ഇതിലൊന്ന്.
ആധുനിക രീതിയിൽ നിർമിച്ച ബോട്ടുകളുടെ മുൻപിലും പിറകിലും യാത്രക്കാർക്കുനിന്നു കാഴ്ചകൾ കാണാൻ സാധിക്കുന്ന ഡെക്കുകളുണ്ട്. 100 പേർക്ക് ഒരേസമയം യാത്ര ചെയ്യാനാകും.
ഇരുവശത്തും ഗ്ലാസുകളുള്ളതിനാൽ യാത്രക്കാർക്ക് ഇരുന്നും കാഴ്ചകൾ കാണാനാകും. ബോട്ടുകള്‍ പറശ്ശിനിക്കടവ് – വളപട്ടണം – മാട്ടൂൽ റൂട്ടിലും അഴീക്കൽ ഫെറിയിലും സർവീസ് നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]