തലശ്ശേരി ∙ മണവാട്ടി ജംക്ഷൻ- കോപ്പാലം- ചമ്പാട് റോഡ് 13.6 മീറ്റർ വീതിയിൽ പുതുക്കിപ്പണിയാനുള്ള പ്രവർത്തനം വേഗത്തിലാകുന്നു. ഇതിന്റെ ഭാഗമായി റോഡിനിരുവശവുമുള്ള കൂറ്റൻ മരങ്ങൾ മുറിച്ചുനീക്കിത്തുടങ്ങി.
കോപ്പാലം മേഖലയിലെ റോഡരികിലെ മരങ്ങളാണു മുറിക്കുന്നത്.
സ്പീക്കർ എ.എൻ.ഷംസീറിന്റെ അഭ്യർഥന മാനിച്ച് സർവേ ഉദ്യോഗസ്ഥരായി ആറുപേരെ നിയോഗിച്ച് പ്രവൃത്തിയുടെ വേഗം കൂട്ടിയിരുന്നു. കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) 68.6 കോടി രൂപ ചെലവിലാണ് റോഡ് നവീകരിക്കുന്നത്.
സ്ഥലം വിട്ടുകൊടുക്കേണ്ടി വരുന്നവർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികളും ഉടൻ ആരംഭിക്കും.
കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ സുനിൽ കൊയിലേരിയൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുജിത്ത്, അസിസ്റ്റന്റ് എൻജിനീയർ അഭിലാഷ്, തലശ്ശേരി സ്പെഷൽ തഹസിൽദാർ ശ്രീലേഖ എന്നിവരും റോഡ് പണി വിലയിരുത്തുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]