
കരിവെള്ളൂർ ∙ കമുക് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെ വഴിമുട്ടി. കമുക് കർഷകർക്ക് ഇക്കുറിയും ദുരിതകാലം. മഹാളി രോഗബാധയെ തുടർന്ന് കമുകിൽ നിന്ന് അടയ്ക്ക കൂട്ടത്തോടെ കൊഴിയാൻ തുടങ്ങിയത് കർഷകരുടെ ജീവിതത്തെ സാരമായി ബാധിച്ചു. വേനലിൽ മഴ ലഭിച്ചത് ആശ്വാസമായെങ്കിലും പിന്നീട് മഴ ശക്തമായത് മഹാളി വ്യാപിക്കാൻ കാരണമായി. പെൺപൂക്കൾ, പാകമാകാത്ത അടയ്ക്ക എന്നിവ കൊഴിഞ്ഞുപോകുന്നതാണ് മഹാളിയുടെ ലക്ഷണങ്ങൾ.
പകർച്ച രോഗമായതിനാൽ ഒരു മരത്തിൽ നിന്ന് മറ്റു മരങ്ങളിലേക്കും സമീപ തോട്ടങ്ങളിലേക്കും രോഗം വ്യാപിക്കും.
ഇത് കർഷകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. കമുകിൻ തോട്ടങ്ങളിലും രോഗബാധ നിമിത്തം പാകമാകാത്ത അടക്കകൾ കൊഴിഞ്ഞ് വീണുകൊണ്ടിരിക്കുകയാണ്. ഇതോടെ ഉൽപാദനം കുറഞ്ഞു. പുത്തൂർ, മാത്തിൽ, ഒയോളം, വടശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലും മലയോര ഗ്രാമങ്ങളിലും മഹാളി വ്യാപകമായി കാണുന്നു.
ഫൈറ്റോക്ലോറ എന്ന ഫംഗസാണ് രോഗത്തിന് കാരണം.
ബോർഡോ മിശ്രിതം, മാൻകോസെമ്പ്, തുടങ്ങിയവ നിശ്ചിത അളവിൽ തെളിച്ച് കൊടുക്കണം. കൊഴിഞ്ഞു വീണ അടയ്ക്ക നശിപ്പിക്കണം. രോഗം ബാധിച്ചതിനാൽ അടുത്ത വർഷവും ഉൽപാദനം കുറയാനുള്ള സാധ്യതയേറെയാണെന്ന് കർഷകർ പറയുന്നു.
കൃഷി സംരക്ഷിക്കാൻ സർക്കാർ സഹായം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]