കണ്ണൂർ ∙ ഒരു യാത്രപോയാലോ എന്നു തീരുമാനിച്ചുപോകും ഈ പുസ്തകം വായിച്ചാൽ. കൂടും കുടുക്കയും കിടക്കയും കെട്ടി ഒരു കുടുംബത്തിന്റെ അസാധാരണ യാത്ര.
ഒരു കുടുംബത്തിന്റെ സ്നേഹസങ്കീർത്തനം കൂടിയായ പുസ്തകം. ബോബി ജോസിന്റെ ‘വഴികൾ ദേശങ്ങൾ മനുഷ്യർ’ എന്ന യാത്രാനുഭവ പുസ്തകം വായിച്ചാൽ ആരുമൊന്നിറങ്ങിപ്പുറപ്പെടും.
ഇന്ത്യയുടെ കിഴക്കേ അതിരുപിടിച്ച്, കോറമാൻഡൽ തീരം ചുറ്റി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ ഭൂട്ടാനിലെത്തിയ യാത്രാനുഭവങ്ങൾ എഴുത്തുകാരിയിൽനിന്നു തന്നെ നേരിട്ടു കേട്ടാലോ.
അതും പുതിയൊരു അനുഭവമായിരിക്കും. ഫുൾബ്രൈറ്റ് ടീച്ചേഴ്സ് ഫെലോഷിപ് ജേതാവായ ബോബി ജോസിന്റെ യാത്രാനുഭവ പുസ്തക ചർച്ച നാളെ 10.30ന് മലയാള മനോരമ കണ്ണൂർ ഓഫിസിൽ നടക്കും. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘വഴികൾ ദേശങ്ങൾ മനുഷ്യർ’ എന്ന പുസ്തകത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചുള്ള എഴുത്തുകാരിയുടെ യാത്രയ്ക്കൊപ്പം നമുക്കും ചേരാം.
മന്ത്രി കെ.രാജനാണ് തൃശൂരിൽ പുസ്തകയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. എഴുത്തുകാരൻ മനോജ് രവീന്ദ്രൻ നിരക്ഷരനും ബോബി ജോസിനൊപ്പം പങ്കെടുക്കും.
വായനക്കാർക്കും യാത്രികർക്കും ഈ സംവാദപരിപാടിയിൽ പങ്കെടുക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]