തലശ്ശേരി ∙ നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷന്റെ ‘മൂക്കിനു താഴെയുള്ള’ കടകളിൽ മോഷണം. ട്രാഫിക് പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള കടകളിലാണ് മോഷണം.
മല്ലേഴ്സ് കോംപൗണ്ടിൽ കാസിമിന്റെ ഉടമസ്ഥതയിലുള്ള ഫാഷൻ സോണിൽ നിന്ന് 2 ലക്ഷം രൂപ മോഷ്ടിച്ചു. അകത്തു അലമാരയിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച ബാങ്ക് അവധിയായതിനാൽ ബാങ്കിൽ അടയ്ക്കാനുള്ള പണം കടയിൽ സൂക്ഷിച്ചതായിരുന്നു.
ഇതിനു സമീപത്ത് ജസീമിന്റെ ഉടമസ്ഥതയിലുള്ള ബിസ് ഐടി, വി.പ്രമീളയുടെ ഉടമസ്ഥതയിലുള്ള ലേഡീസ് ടെയ്ലറിങ് കട, ഡ്രൈവിങ് സ്കൂൾ എന്നിവയുടെ പൂട്ട് തകർത്തു അകത്തുകയറിയ നിലയിലാണ്.
ലേഡീസ് ടെയ്ലറിങ് കടയിൽ ചെറിയ ബാഗിൽ സൂക്ഷിച്ചിരുന്ന ചില്ലറ നാണയങ്ങൾ എടുത്തതിനു ശേഷം ബാഗ് പുറത്ത് ഉപേക്ഷിച്ച നിലയിലാണ്.സമീപത്തെ പുസ്തക വിൽപനശാലയുടെ ഓടുകൾ എടുത്തുമാറ്റിയ നിലയിലാണ്.
പണം നഷ്ടപ്പെട്ട കടയിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും തകരാർ കാരണം പ്രവർത്തിച്ചിരുന്നില്ലെന്ന് കടയിലുള്ളവർ പറഞ്ഞു.
ഇന്നലെ രാവിലെ കടകൾ തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും കടകളിൽ എത്തി പരിശോധന നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]