
അധ്യാപക ഒഴിവ്
മാതമംഗലം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് സീനിയർ (രണ്ട്), ഫിസിക്സ് ജൂനിയർ, ബോട്ടണി ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം ഇന്ന് 11ന്.
ചെറുപുഴ ∙ പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ ബോട്ടണി അധ്യാപക ഒഴിവ്.
അഭിമുഖം നാളെ രാവിലെ 11ന് ഓഫിസിൽ. പാടിയോടുചാൽ ∙വയക്കര ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് (ജൂനിയർ) അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 27ന് രാവിലെ 10ന് പെരിങ്ങോം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ. 9497 841753.
പെരിങ്ങോം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി, കൊമേഴ്സ് (ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 27ന് രാവിലെ 11ന്.
പെരിങ്ങോം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ഇംഗ്ലിഷ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 14ന് രാവിലെ 11ന്.
ഓവർസീയർ
ചെറുപുഴ∙ ചെറുപുഴ പഞ്ചായത്ത് എൻജിനീയർ (എൽഐഡി ആൻഡ് ഇഡബ്ല്യു) ഓഫിസിലേക്ക് ഓവർസീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
സിവിൽ എൻജിനീയറിങ് ഡിപ്ലോമ, തത്തുല്യമായ യോഗ്യത. അഭിമുഖം 18 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫിസിൽ.
974594 2401.
യോഗ, കരാട്ടെ:പരിശീലക നിയമനം
∙ ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തിനു കീഴിലുള്ള 50 സ്കൂളുകളിൽ യോഗയും 22 വിദ്യാലയങ്ങളിൽ കരാട്ടെയും അഭ്യസിപ്പിക്കുന്നതിന് പരിശീലകരെ നിയമിക്കുന്നു. യോഗയിൽ നാളെ രാവിലെ 10നും കരാട്ടെയിൽ നാളെ ഉച്ചയ്ക്ക് 2നും കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖം നടക്കും.
0497 2705149.
ഡോക്ടർ നിയമനം
∙ അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. 19ന് രാവിലെ 11ന് കലക്ടറേറ്റിൽ അഭിമുഖം.
0497 2776485.
അഭിമുഖം നാളെ
കണ്ണൂർ ∙ ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് ഇംഗ്ലിഷ് താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11നു സ്കൂൾ ഓഫിസിൽ നടക്കും.
സാമ്പത്തിക സഹായം
∙ പെൻഷൻ ലഭിക്കാത്ത വിമുക്ത ഭടന്മാർക്കും വിധവകൾക്കും ജില്ലാ സൈനികക്ഷേമ ഓഫിസിൽനിന്ന് വർഷത്തിൽ ഒരുതവണ നൽകുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം.
വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെയുള്ളവർ സെപ്റ്റംബർ 30നകം ജില്ലാ സൈനികക്ഷേമ ഓഫിസിൽ അപേക്ഷ നൽകണം. 0497 2700069.
സ്വയംതൊഴിൽ വായ്പ
∙ സംസ്ഥാന വനിതാ വികസന കോർപറേഷന്റെ സ്വയംതൊഴിൽ വായ്പാ വിതരണത്തിന് അപേക്ഷ ക്ഷണിച്ചു.
www.mithrasoft.kswdc.org. 8547514882.
കംപ്യൂട്ടർ കോഴ്സുകൾ
∙ എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ പിജിഡിസിഎ, ഡിസിഎ, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (സോഫ്റ്റ് വെയർ), ഡാറ്റാ എൻട്രി ആൻഡ് ഓഫിസ് ഓട്ടോ മേഷൻ കോഴ്സുകൾക്ക് അപേക്ഷിക്കാം.
9446442691.
സ്പോട് അഡ്മിഷൻ
∙ തോട്ടട ഗവ.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു. നാളെ രാവിലെ 10ന് ഗവ.
ടെക്നിക്കൽ ഹൈസ്കൂൾ ഓഫിസിൽ റിപ്പോർട്ട് ചെയ്യണം. www.polyadmission.org/gifd
ഇംഗ്ലിഷ് ക്ലാസ്
∙ അസാപ് കേരള പാലയാട് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ലളിതവും രസകരവുമായ രീതിയിൽ ഇംഗ്ലിഷ് പഠിക്കുന്നതിന് എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാം.
7907828369.
റാങ്ക് പട്ടിക റദ്ദാക്കി
∙ ജില്ലയിലെ വിവിധ വകുപ്പുകളിൽ 2022 ഓഗസ്റ്റ് ഒന്നിന് നിലവിൽ വന്ന ക്ലാർക്ക് (കാറ്റഗറി നമ്പർ: 207/2019) തസ്തികയുടെ റാങ്ക് പട്ടിക ജൂലൈ 31ന് മൂന്നു വർഷ കാലാവധി പൂർത്തിയാക്കിയതിനാൽ റദ്ദാക്കിയതായി കെപിഎസ്സി ജില്ലാ ഓഫിസർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]