
പയ്യന്നൂർ ∙ മലയാള മനോരമ വാർത്ത ഫലം കണ്ടു, ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായിരുന്ന ഗവ.താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ചുനീക്കി തുടങ്ങി. ഈ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പല ഘട്ടങ്ങളിൽ മനോരമ വാർത്തയായി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഈ വർഷത്തെ ആദ്യമഴയിൽ കെട്ടിടത്തിന്റെ സൺഷേഡ് ഉതിർന്നു വീഴുന്ന ഫോട്ടോയടക്കം മനോരമ വാർത്ത പ്രസിദ്ധീകരിച്ചു.എന്നാൽ ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണു കെട്ടിടം പൊളിച്ചു മാറ്റാത്തത് എന്ന മറുപടിയാണു ലഭിച്ചത്.
കോട്ടയം മെഡിക്കൽ കോളജ് ദുരന്ത പശ്ചാത്തലത്തിൽ വീണ്ടും ഈ കെട്ടിടത്തിന്റെ അപകടാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെയാണു 2 ദിവസത്തിനകം ദുരന്ത നിവാരണ നിയമമനുസരിച്ചു കെട്ടിടം പൊളിച്ച് നീക്കാൻ കലക്ടർക്കു നിർദേശം നൽകി സർക്കാർ ഉത്തരവിട്ടത്. പൊളിച്ചുനീക്കുന്ന പ്രവൃത്തി വ്യാഴാഴ്ച തുടങ്ങി.
കെട്ടിടത്തിന്റെ മുകളിൽ ചോർച്ച തടയാൻ സ്ഥാപിച്ച ആസ്ബസ്റ്റോസ് ഷീറ്റുകളാണ് ഇപ്പോൾ നീക്കം ചെയ്യുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]