സോളാർ പാനൽ തലയിൽ വീണ് വിദ്യാർഥി മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കണ്ണൂർ∙ കണ്ണപുരത്ത് തെരുവുവിളക്കിന്റെ സോളാർ പാനൽ തലയിൽ വീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടിസയച്ചു. 15 ദിവസത്തിനകം കണ്ണപുരം പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. ജൂൺ 16ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിലാണ് സോളാർ പാനൽ അടർന്ന് വീണ് കണ്ണപുരം കീഴറയിലെ പി.സി. ആദിത്യൻ (19) മരിച്ചത്. മോറാഴ സ്റ്റെംസ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയായിരുന്നു. ഏപ്രിൽ 23നായിരുന്നു അപകടം. ചികിത്സയിലിരിക്കെയാണ് ആദിത്യൻ മരിച്ചത്.