കൂത്തുപറമ്പ് ∙ കൂത്തുപറമ്പ്–കണ്ണവം റോഡിൽ കൈതേരി കപ്പണയിൽ നിർത്തിയിട്ട ലോറിയിൽ കണ്ടെയ്നർ ലോറി ഇടിച്ച് ഒരാൾക്ക് പരുക്കേറ്റു.
നിർത്തിയിട്ടിരുന്ന ലോറിയിലെ ഡ്രൈവർ കൈതേരി സ്വദേശി ബഷീറിനാണ് പരുക്കേറ്റത്. ഇയാളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്ക് സാരമുള്ളതല്ല.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. തൊക്കിലങ്ങാടി ഭാഗത്തു നിന്നും കണ്ണവം ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് റോഡരികിലെ മരത്തിൽ ഇടിച്ച് നിയന്ത്രണം വിട്ട് നിർത്തിയിട്ട
ലോറിയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു ലോറികളുടെയും മുൻഭാഗം തകർന്നു.
ലോറിയിടിച്ച് റോഡിലേക്ക് വീണ മരത്തിന്റെ ശിഖരങ്ങൾ കൂത്തുപറമ്പ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് മുറിച്ചുമാറ്റി. കൂത്തുപറമ്പ് പൊലീസും സ്ഥലത്തെത്തിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

