കണ്ണൂർ ∙ മരുന്നുവാങ്ങാനും ഇസിജിയെടുക്കാനും ഇൻഷുറൻസ് രേഖകൾ ശരിയാക്കാനും ജില്ലാ ആശുപത്രിയിലെ രോഗികളും കൂടെയുള്ളവരും ഇനി പലയിടങ്ങളിലേക്ക് ഓടേണ്ടതില്ല. ഒപി സൗകര്യത്തോടൊപ്പം ഇവയെല്ലാം ഒരു കുടക്കീഴിലാക്കി ഇന്നലെ ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.
പഴയ കെട്ടിടത്തിലായിരുന്നപ്പോൾ മരുന്ന് ഒരു സ്ഥലത്താണെങ്കിൽ ഇസിജിയെടുക്കാൻ വേറെയിടത്തുപോകണം.
ശുചിമുറി സൗകര്യം തിരഞ്ഞു നടക്കണം. ഇനി അതിന്റെയൊന്നും ആവശ്യമില്ല.
ഇസിജി, ഫാർമസി, ആരോഗ്യ ഇൻഷുറൻസ്, മെഡിസെപ് കൗണ്ടർ, നിരീക്ഷണ മുറി എന്നിവയെല്ലാം ഒരു കുടക്കീഴിലായി.
ജനറൽ ഒപി, മെഡിസിൻ, സർജറി, അസ്ഥി, ഇഎൻടി, ശ്വാസകോശം എന്നീ വിഭാഗങ്ങളാണ് ഇവിടെയുള്ളത്. കണ്ണ്, പല്ല്, ത്വക്ക്, ജീവിതശൈലി, മനോരോഗം എന്നീ വിഭാഗങ്ങൾ പഴയ കെട്ടിടത്തിലാണ്. ശരാശരി 1,000 രോഗികളാണ് ജില്ലാ ആശുപത്രിയിൽ നിത്യേനയെത്തുന്നത്.
പഴയ കെട്ടിടത്തിൽ ഇത്രയും രോഗികളെ ഉൾക്കൊള്ളാനാകാതെ വന്നപ്പോഴാണ് നാലുനിലയുള്ള പുതിയ കെട്ടിടം നിർമിച്ചത്.
ഒപി കൂടാതെ പുരുഷന്മാരുടെ മെഡിക്കൽ, സർജിക്കൽ ഐപി, ഡയാലിസിസ്, കാൻസർ വിഭാഗം എന്നിവയും പുതിയ കെട്ടിടത്തിലാണു പ്രവർത്തിക്കുന്നത്. 3 ശസ്ത്രക്രിയ വാർഡുകൾ അടുത്തമാസം പ്രവർത്തനം തുടങ്ങും.
ഒപിയിലെത്തുന്നവർക്ക് ഇരിക്കാനായി 150 കസേരകൾ പുതിയ കെട്ടിടത്തിലുണ്ട്.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കുമായി 10 ശുചിമുറികളുണ്ട്. 4 പേർക്കുള്ള നിരീക്ഷണകിടക്കകളും ഉണ്ട്.
ജില്ലാ ആശുപത്രിയെ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിക്കാനുള്ള തയാറെടുപ്പിലാണ് ജില്ലാ പഞ്ചായത്ത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

