ഇരിട്ടി ∙ സായുധ സേനാംഗങ്ങളും തണ്ടർബോൾട്ടും സംസ്ഥാന പൊലീസ് വിഭാഗങ്ങളും ഒരുക്കുന്ന അതീവ സുരക്ഷയിൽ മേഖലയിൽ 185568 വോട്ടർമാർ ഇന്ന് പോളിങ് ബൂത്തിലേക്ക്. മൂന്നിലൊന്നു ബൂത്തുകൾ പ്രശ്നബാധിത – മാവോയിസ്റ്റ് ഭീഷണി പട്ടികകളിൽ സ്ഥാനം പിടിച്ച സാഹചര്യത്തിൽ ഇരിട്ടി പൊലീസ് സബ് ഡിവിഷനിൽ 1000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.
ഇരിട്ടി പൊലീസ് സബ് ഡിവിഷനിൽ 170 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
പോളിങ് ബൂത്തുകളുടെയും ഇവ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെയും നിയന്ത്രണം ഇന്നലെ തന്നെ പൊലീസ് ഏറ്റെടുത്തു. അതീവ പ്രശ്നസാധ്യത ബൂത്തുകൾ ഇരിക്കുന്ന പ്രദേശങ്ങൾ സായുധ സേനാംഗങ്ങളുടെയും മാവോയിസ്റ്റ് ഭീഷണി ബൂത്തുകൾ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, ആന്റി നക്സൽ ഫോഴ്സ്, തണ്ടർബോൾട്ട് കമാൻഡോകളുടെ വലയത്തിലാണ്.
ഇരിട്ടി പൊലീസ് സബ് ഡിവിഷന്റെ സുരക്ഷാ സേനാ വിന്യാസത്തിന്റെ ഭാഗമായി ഇരിട്ടി, കരിക്കോട്ടക്കരി എന്നിങ്ങനെ 2 ഇലക്ഷൻ സബ് ഡിവിഷനുകളാക്കി.
ഇരിട്ടിയിൽ നിലവിലെ ഡിവൈഎസ്പി പി.കെ.ധനഞ്ജയബാബുവിന്റെയും കരിക്കോട്ടക്കരിയിൽ സുധീർ കല്ലന്റെയും നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങൾ.
അതീവ പ്രശ്നസാധ്യതാ ബൂത്തുകളിൽ വെബ് ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ പോളിങ് സ്റ്റേഷനുകളുടെയും 200 മീറ്റർ ചുറ്റളവിൽ വോട്ടർമാർക്ക് അല്ലാതെ മറ്റാർക്കും പ്രവേശനം ഉണ്ടാവില്ല.
മേഖലയിലെ എല്ലാ ബൂത്തുകളിലും എത്തേണ്ട പോളിങ് ഉദ്യോഗസ്ഥരും ചുമതലയേറ്റു.
മേഖലയിൽ ഇരിട്ടി നഗരസഭയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ. 35739 പേർ. 31783 വോട്ടർമാരുമായി ഉളിക്കൽ പഞ്ചായത്താണ് തൊട്ടുപിന്നിൽ.
ആറളം 24399, പായം 23953, അയ്യൻകുന്ന് 19729, പടിയൂർ – കല്യാട് 18208, മുഴക്കുന്ന് 18990, തില്ലങ്കേരി 12767 എന്നിങ്ങനെയാണ് വോട്ടർമാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

