തലശ്ശേരി ∙ ന്യൂമാഹി ഹുസ്സൻമൊട്ടയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ യാത്രക്കാരനായ ആലക്കോട് സ്വദേശി ഷാജി (60) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 7.45നാണ് അപകടമുണ്ടായത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
അപകടമുണ്ടായ ഉടൻ തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ചാറ്റൽ മഴയിൽ കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]