തളിപ്പറമ്പ് ∙ കൺമുന്നിലാണ് ഷൗക്കത്തിന്റെ ജീവിത സ്വപ്നങ്ങൾ കത്തി തീർന്നത്. പൂർണമായും കത്തിയെരിഞ്ഞ കടയുടെ മുൻപിൽ ഇന്നലെ രാവിലെ എത്തി നിയന്ത്രണംവിട്ട് പൊട്ടിക്കരയുകയായിരുന്നു ഷൗക്കത്ത്.
അഗ്നിബാധയുണ്ടായ തളിപ്പറമ്പിലെ കെ.വി കോംപ്ലക്സിലെ താഴെ നിലയിൽ ഏറ്റവും ആദ്യം ഉണ്ടായിരുന്നത് ചപ്പൻ ഷൗക്കത്തിന്റെയും പാടണറായ മുഷ്താക്കിന്റെയും ഫൺ സിറ്റി എന്ന കടയായിരുന്നു.
കുട്ടികളുടെ കളിപ്പാട്ടങ്ങളും സൈക്കിളുകളും വിൽപന നടത്തിയിരുന്ന 2 നിലകളിലുള്ള കടയിൽ ഇപ്പോൾ ബാക്കിയുള്ളത് ഉരുകിയ ഇരുമ്പ് അലമാരകളും വിള്ളൽ വീണ ചുമരുമാണ്. വൈകിട്ട് ഷൗക്കത്തും കടയിൽ ഉണ്ടായിരുന്നപ്പോഴാണ് അടുത്ത മുറിയിലെ മാക്സ്ട്രോ എന്ന കടയിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. പിന്നാലെ തീയും ഉയർന്നതോടെ സമീപത്തെ മിൽമ ബൂത്തിൽ നിന്നും ബക്കറ്റിൽ വെള്ളമെടുത്ത് തീയിൽ ഒഴിക്കാൻ ഷൗക്കത്തും ചെന്നു.
എന്നാൽ അതിവേഗത്തിൽ തീ വ്യാപിക്കുകയായിരുന്നു.
തന്റെ കടയുടെ നേരെ തീ പടർന്ന് വരുന്നത് കണ്ട് മുൻ വശത്തെ ഷട്ടർ താഴ്ത്തി എതിർ ഭാഗത്തുള്ള ഷട്ടറിലൂടെ ജീവനക്കാരെയും പുറത്ത് കടത്തി ഷൗക്കത്തും പുറത്തിറങ്ങി. സെക്കൻഡുകൾക്കുള്ളിൽ കടയിലേക്ക് തീ പടർന്ന് ഗ്ലാസുകൾ പൊട്ടി തെറിക്കാൻ ആരംഭിച്ചു.
പിന്നാലെ കടയെ പൂർണമായും തീ വിഴുങ്ങി. 18 വർഷങ്ങൾക്ക് മുൻപാണ് ഷൗക്കത്ത് ഇവിടെ ഫൺ സിറ്റി ആരംഭിച്ചത്.
2 ദിവസങ്ങൾക്ക് മുൻപാണ് ലക്ഷങ്ങളുടെ പുതിയ സ്റ്റോക്ക് എത്തിച്ചത്. ഒന്നും ബാക്കിയില്ല.
ഷൗക്കത്ത് പറഞ്ഞു. ഒരു കോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]