കാങ്കോൽ ∙ മലിനീകരണത്തെ തുടർന്ന് കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ താഴെകുറുന്തില് അധികൃതർ അടപ്പിച്ച പാലറ്റ് സ്ക്രീൻ എന്ന സ്ഥാപനം വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിനെതിരെ ജനകീയപ്രക്ഷോഭം ഉയരുന്നു. ശാസ്ത്രീയമായ രീതിയിൽ രാസമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാതെയാണ് സ്ഥാപനം തുറക്കാൻ ഒരുങ്ങുന്നതെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന പ്രധാന ആരോപണം.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനെയും നാട്ടുകാർ സമീപിച്ചു.
പാലറ്റ് സ്ക്രീനിൽ നിർമിക്കുന്ന സൺപാക്ക് ബോർഡുകളുടെ അവശിഷ്ടം മണ്ണിൽ കുഴിച്ചിട്ടതിനെ തുടർന്ന് രാസമാലിന്യം മണ്ണിലും വെള്ളത്തിലും കലർന്നതാണ് പ്രദേശത്തെ മലിനീകരണത്തിന് കാരണം. ഇരുപതോളം കുടുംബങ്ങളിലെ കിണർവെള്ളത്തെ മാലിന്യം ബാധിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധിച്ചതിൽ ലെഡ്, അലുമിനിയം, മാംഗനീസ്, സിങ്ക്, കോപ്പർ, അയേൺ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. രാസമാലിന്യം കലർന്ന മണ്ണ് പ്രദേശത്തെ വയലിലെ വെള്ളത്തിലും ഇപ്പോൾ മാറ്റം കാണുന്നതായി നാട്ടുകാർ പറയുന്നു.
ദിനംപ്രതി 1500 കല്യാണ കത്തുകളും 40 തുണി ബാനറുകളും നിർമിക്കാനുള്ള അനുവാദം മാത്രമാണു സ്ഥാപനത്തിനുള്ളതെന്നും സൺപാക്ക് ബോർഡ് പ്രിന്റ് ചെയ്യാനുള്ള അനുവാദമില്ലെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
കഴിഞ്ഞ ആറു വർഷമായി നെയിംബോർഡു പോലുമില്ലാതെ അനധികൃതമായി സ്ഥാപനം പ്രവർത്തിച്ചത് അധികൃതരുടെ വീഴ്ചയാണെന്നും നാട്ടുകാർ വിമർശിക്കുന്നു.
രണ്ടു കുടുംബങ്ങൾ താമസം മാറി. ആദ്യ നാളുകളിൽ പഞ്ചായത്ത് വീടുകളിൽ വെള്ളമെത്തിച്ചു നൽകിയിരുന്നെങ്കിലും ഒരു മാസമായി അതും മുടങ്ങിയ സ്ഥിതിയാണ്.
പലരും പണം നൽകി വെള്ളം വാങ്ങിയും ഫിൽറ്റർ ചെയ്തുമാണ് ഉപയോഗിക്കുന്നത്. ചിലർ അകലെനിന്നു വെള്ളമെത്തിക്കുകയും ചെയ്യുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]