ഇരിട്ടി∙ അടച്ചിട്ട വീടിന്റെ പൂട്ടുതകർത്ത മോഷ്ടാവ് ഒന്നും ലഭിക്കാതെ വെറും കയ്യോടെ മടങ്ങി.
വീടിന്റെ പൂട്ട് തകർക്കാൻ ഉപയോഗിച്ച പിക്കാസിന്റെ പിടി ഒടിഞ്ഞതോടെ അത് വീടിനകത്ത് ഉപേക്ഷിക്കുകയും ചെയ്തു. ഇരിട്ടി നേരംപോക്ക് താലൂക്ക് ആശുപത്രി റോഡിലെ ജഗൻ നിവാസിൽ ജഗന്മയന്റെ തറവാട്ടു വീട്ടിലാണ് മോഷണശ്രമം നടന്നത്.
വീടിനകത്തുള്ള അലമാര, മേശ ഉൾപ്പെടെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട
നിലയിലാണ്. ബുധനാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ഇരിട്ടിയിൽ സ്വകാര്യ ആശുപത്രിയുടെ ഫാർമസി ജീവനക്കാരനായ ജഗന്മയൻ ബുധനാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കാണുന്നത്. ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചു.
ഇരിട്ടി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]