പയ്യന്നൂർ ∙ കെഎസ്ആർടിസി പുത്തൻ എസി ബസ് പയ്യന്നൂരിനു മാത്രമില്ല. സംസ്ഥാനത്തെ എല്ലാ ഡിപ്പോകൾക്കും പുത്തൻ ബസുകൾ നൽകിയപ്പോഴാണു പയ്യന്നൂരിനെ ഒഴിവാക്കിയത്.
സംസ്ഥാനത്ത് കെഎസ്ആർടിസിക്ക് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്ന ഡിപ്പോകളിലൊന്നാണു പയ്യന്നൂർ. ബെംഗളൂരുവിലേക്ക് ഉൾപ്പെടെ സർവീസ് നടത്തുന്ന ഡിപ്പോയിൽ നിലവിലെല്ലാം പഴഞ്ചൻ ബസുകളാണ്.
പയ്യന്നൂരിൽനിന്ന് ഇരുപതിലധികം സ്വകാര്യ ബസുകൾ ബെംഗളൂരുവിലേക്കു ദിവസവും സർവീസ് നടത്തുന്നുണ്ട്.
അവയെല്ലാം എസി സ്ലീപ്പർ ബസുകളാണ്. അവരുമായാണു കെഎസ്ആർടിസി പയ്യന്നൂരിൽ പഴഞ്ചൻ ബസുകളുമായി മത്സരിക്കുന്നത്.
എന്നിട്ടും ബെംഗളൂരു സർവീസ് ലാഭത്തിലാണ്. മറ്റു ഡിപ്പോകൾ ഓണം സീസണിൽ നാലും അഞ്ചും ബസുകൾ ബെംഗളൂരുവിലേക്ക് അധിക സർവീസ് നടത്തിയപ്പോൾ ബസില്ലാത്തതിനാൽ ഒരു ബസ് സർവീസ് മാത്രമാണു പയ്യന്നൂരിന് അധികം നടത്താനായത്. പയ്യന്നൂരിനു പുതിയ ബസ് നൽകാത്തതിനെക്കുറിച്ചു കെഎസ്ആർടിസി അധികൃതരോടു ചോദിച്ചപ്പോൾ പുത്തൻ എസി സീറ്റർ കം സ്ലീപ്പർ ബസുകൾ പയ്യന്നൂർ ഡിപ്പോ വഴി കടന്നു പോകുന്നുണ്ട് എന്ന മറുപടിയാണു ലഭിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]