കണ്ണൂർ ∙ 9 വർഷം കൊണ്ട് കേരള പൊലീസിനെ സിപിഎമ്മിന്റെ ക്രിമിനൽ കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണ് പിണറായി വിജയനും കൂട്ടരുമെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ നടന്ന പ്രതിഷേധ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തികച്ചും മനുഷ്യത്വരഹിതമായാണ് പൊലീസ് പെരുമാറുന്നത്.
ക്രിമിനലുകളായ പൊലീസുകാർക്ക് പ്രമോഷനും സൗകര്യപ്രദമായ സ്ഥലം മാറ്റങ്ങളും നൽകി പ്രോത്സാഹിപ്പിക്കുകയാണ് ആഭ്യന്തര വകുപ്പ്. ജനമൈത്രി പൊലീസ് സ്റ്റേഷനുകളെ വരെ മർദനകേന്ദ്രങ്ങളാക്കി.
പൊലീസിലെ ക്രിമിനലുകൾക്ക് ഭരണതലത്തിൽ സംരക്ഷണം ലഭിക്കുന്നു. പൊലീസുകാർ സിപിഎമ്മിന്റെ ഗുണ്ടാപ്പണിയെടുക്കുന്ന ക്വട്ടേഷൻ സംഘങ്ങളെപ്പോലെ പെരുമാറുന്ന സ്ഥിതിയാണെന്നും മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി.
ഉളിക്കൽ പൊലീസ് സ്റ്റേഷൻ പരിസരത്തു സജീവ് ജോസഫ് എംഎൽഎ, തളിപ്പറമ്പിൽ സോണി സെബാസ്റ്റ്യൻ, ആലക്കോട്ട് പി.ടി.മാത്യു, പിണറായിയിൽ വി.എ.നാരായണൻ, തലശ്ശേരിയിൽ സജീവ് മാറോളി, ഇരിട്ടിയിൽ ചന്ദ്രൻ തില്ലങ്കേരി, ചക്കരക്കലിൽ ടി.ഒ.മോഹനൻ, വളപട്ടണത്തു കെ.പ്രമോദ്, മട്ടന്നൂരിൽ രാജീവൻ എളയാവൂർ, എടക്കാട്ട് റിജിൽ മാക്കുറ്റി, ശ്രീകണ്ഠപുരത്തു മുഹമ്മദ് ബ്ലാത്തൂർ, പരിയാരത്ത് എം.പി.ഉണ്ണിക്കൃഷ്ണൻ, കേളകത്തു ലിസ്സി ജോസഫ്, മാലൂരിൽ അമൃത രാമകൃഷ്ണൻ, ചൊക്ലിയിൽ വി.സുരേന്ദ്രൻ, മയ്യിലിൽ ഡോ.
കെ.വി.ഫിലോമിന, കണ്ണവത്തു പി.മുഹമ്മദ് ഷമ്മാസ്, കണ്ണൂർ സിറ്റിയിൽ എം.കെ.മോഹനൻ, പെരിങ്ങോത്തു റഷീദ് കവ്വായി, പഴയങ്ങാടിയിൽ അജിത് മാട്ടൂൽ, ഇരിക്കൂരിൽ ജോഷി കണ്ടത്തിൽ, കണ്ണപുരത്തു ബ്രജേഷ് കുമാർ, ധർമടത്തു രാജീവൻ പാനുണ്ട, ന്യൂമാഹിയിൽ ഹരിദാസ് മൊകേരി, കൊളവല്ലൂരിൽ കെ.പി.രാമചന്ദ്രൻ, കുത്തുപറമ്പിൽ കെ.പി.സാജു, കരിക്കോട്ടക്കരിയിൽ ജെയ്സൺ കാരക്കാട്ട്, മുഴക്കുന്നിൽ ബൈജു വർഗീസ്, പേരാവൂരിൽ സുദീപ് ജയിംസ്, ആറളത്തു പി.എ.നസീർ, കതിരൂരിൽ സന്തോഷ് കണ്ണംവള്ളി എന്നിവർ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]