പരിയാരം ∙ ദേശീയപാത നിർമാണത്തിനായി റോഡിൽ കുഴിച്ച 20 മീറ്റർ ആഴത്തിലുള്ള കുഴി അപകടഭീഷണിയാകുന്നു. പരിയാരം കോരൻപീടിക ജംക്ഷനിലാണ് അടിപ്പാത നിർമിക്കുന്നതിനായി മാസങ്ങൾക്കുമുൻപു റോഡിൽ കുഴിയെടുത്തത്.
എന്നാൽ 6 മാസം കഴിഞ്ഞിട്ടും റോഡിലെ കുഴി നികത്തിയില്ല. റോഡിന്റെ ഇരുവശവും നികത്തി പുതിയപാത പൂർത്തിയാക്കിയെങ്കിലും മധ്യത്തിലുള്ള അപകടകരമായ ഈ കുഴി വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാവുകയാണ്.
അതിനുപുറമേയാണ്, കഴിഞ്ഞ ദിവസം ലോറിയിലെത്തിച്ച ശുചിമുറി മാലിന്യം ഇവിടെ തള്ളിയത്.
രൂക്ഷമായ ഗന്ധം ശ്വസിച്ച 3 വിദ്യാർഥികൾ ഛർദ്ദിയും ശ്വാസംതടസ്സവും അനുഭവപ്പെട്ടു വൈദ്യസഹായം തേടി. മഴക്കാലത്തു വെള്ളം നിറഞ്ഞപ്പോൾ കുഴി തിരിച്ചറിയാതെ കാർ കുഴിയിൽ വീണു അപകടം സംഭവിച്ചിരുന്നു.
തുടർന്നു ദേശീയപാത കരാർ കമ്പനി അധികൃതർ കുഴിയുടെ ഇരുവശവും സ്ലാബുകൾ വച്ചു റോഡിൽ കയറുന്നതു തടസ്സപ്പെടുത്തി. കോരൻപീടിക റോഡിലെ അപകടക്കുഴി നികത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]